സല്മാന് ഖാന്റെ പുതിയ ചിത്രത്തിന്റെ സ്ക്രീനിങ്ങിന് തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച് ആരാധകര്‍. സല്‍മാന്റെ പുതിയ ചിത്രമായ ആന്റിം: ദി ഫൈനല്‍ ട്രൂത്ത് എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങ് വീഡിയോ പ്രദര്‍ശിപ്പിച്ചപ്പോഴായിരുന്നു ആരാധകരുടെ അതിര് വിട്ട ആഘോഷം.
എന്നാല്‍ താരം തന്നെ ഇതിനെതിരെ രംഗത്ത് വന്നു. ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച താരം തിയറ്ററില്‍ പടക്കം പൊട്ടിക്കരുതെന്നും അത് ജീവന് ആപത്താണെന്നും ആരാധകരോട് അപേക്ഷിച്ചു.
തിയറ്റര്‍ ഉടമകള്‍ തിയറ്ററിനുള്ളില്‍ പടക്കങ്ങള്‍ കയറ്റാന്‍ അനുവദിക്കരുതെന്നും പ്രവേശന സമയത്ത് തന്നെ പടക്കം അകത്തേക്ക് കൊണ്ടുപോകുന്നത് സുരക്ഷാജീവനക്കാര്‍ തടയണമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നു.
സല്‍മാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓഡിറ്റോറിയത്തിനുള്ളില്‍ പടക്കങ്ങള്‍ കൊണ്ടുപോകരുതെന്ന് എന്റെ എല്ലാ ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നു, കാരണം ഇത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവന് അപകടത്തിലാക്കും. തിയറ്റര്‍ ഉടമകള്‍, തീയേറ്ററിനുള്ളില്‍ പടക്കങ്ങള്‍ കയറ്റാന്‍ അനുവദിക്കരുതെന്നും പ്രവേശന തന്നെ പടക്കം അകത്തേക്ക് കൊണ്ടുപോകുന്നത് സുരക്ഷാജീവനക്കാര്‍ തടയണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
സിനിമ എല്ലാ വിധത്തിലും ആസ്വദിക്കൂ, പക്ഷേ ദയവായി ഇത് ഒഴിവാക്കുക എന്നത് എന്റെ എല്ലാ ആരാധകരോടും ഉള്ള എന്റെ അഭ്യര്‍ത്ഥനയാണ്.. നന്ദി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: salman-khan-fans-burst-crackers-in-theatre-antim-screening