മുംബൈ: കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കുമാണ് 5000 ഭക്ഷണപ്പൊതികള്‍ സല്‍മാന്‍ ഖാന്‍ വിതരണം ചെയ്തത്.
ഞായറാഴ്ചയാണ് ഭക്ഷണ വിതരണം നടന്നത്. വിതരണം ചെയ്യാന്‍ വെച്ചിരുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നടന്‍ ഭക്ഷണം രുചിച്ചു നോക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ശിവസേനയുട യുവജന വിഭാഗം നേതാവായ രാഹുല്‍ എന്‍. കണാലിനൊപ്പമാണ് സല്‍മാന്‍ ഖാന്‍ ഈ ഭക്ഷണ വിതരണ പദ്ധതി നടപ്പില്‍ വരുത്തിയത്. ശിവസേനയുടെ പ്രവര്‍ത്തകരാണ് മുംബൈ നഗരത്തിലെ വിവിധ ഭാഗങ്ങളിലെത്തി ഭക്ഷണ വിതരണം നടത്തിയത്.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആദ്യമായി രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,95,123 ആയി. അതേസമയം 2,19,272 പേര്‍ കൊവിഡ് മുക്തരായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക