2015 ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്റെ ഹിറ്റ് ചിത്രം ‘ബജ്‌രംഗി ഭായിജാന്റെ’ രണ്ടാം ഭാഗം വരുന്നു. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പ്രോഗ്രാമിനിടയിലാണ് തന്റെ ചിത്രത്തിന്റെ രണ്ടാം ഭാഗം സല്‍മാന്‍ പ്രഖ്യാപിച്ചത്. എസ്. എസ്. രാജമൗലിയുടെ പിതാവ് കെ. വി. വിജയേന്ദ്ര പ്രസാദാണ് രണ്ടാം ഭാഗം എഴുതുന്നത്.
കരണ്‍ ജോഹര്‍, എസ്. എസ്. രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, ആലിയ ഭട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് രാജമൗലിയുടെ അച്ഛന്‍ തനിക്ക് നല്‍കിയതെന്ന് സല്‍മാന്‍ പറഞ്ഞു.
ബജ്‌രംഗി ഭായ്ജാന്റെ തിരക്കഥ എഴുതിയത് കെ.വി.വിജയേന്ദ്ര പ്രസാദായിരുന്നു. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ആദ്യഭാഗത്തില്‍ കരീന കപൂറും നവാസുദ്ദീന്‍ സിദ്ദിഖിയും ഹര്‍ഷീന മല്‍ഹോത്രയുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015 ജൂലൈ 17 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായിരുന്നു.
ഇന്ത്യയിലേക്ക് എത്തിപ്പെട്ട സംസാരശേഷി ഇല്ലാത്ത മുന്നി എന്ന മുസ്‌ലിം പെണ്‍കുട്ടിയെ തിരികെ പാകിസ്ഥാനിലേക്ക് എത്തിക്കാന്‍ ബജ്‌രംഗി എന്ന യുവാവ് നടത്തുന്ന ശ്രമവും ഒടുവില്‍ അവളെ സുരക്ഷിതയായി സ്വന്തം രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: salman-khan-announces-bajrangi-bhaijaan-2-the-sequel-to-be-written-by-s-s-rajamoulis-father