“ഇപ്പോഴത്തേക്കാളും മികച്ച താരനിരയാണ് “ദബാങ് 3″യില്‍ അണിനിരക്കുന്നത്. മുഖ്യ വേഷത്തില്‍ സല്‍മാന്‍ ഖാന്റെ കൂടെ ബോളിവുഡിലെ വലിയ താരനിരയാണ് എത്തുന്നത്. ബോളിവുഡിലെ പ്രശസ്തരായ എല്ലാവരും തന്നെ ചിത്രവുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഹൃതിക് റോഷന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.” സംവിധായകന്‍ പറഞ്ഞു.
എങ്ങനെയാണ് അല്ലെങ്കില്‍ എവിടെ നിന്നാണ് ഈ അഭിനേതാക്കള്‍ക്ക് പണം നല്‍കുക എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ക്കിടയിലുള്ള അകല്‍ച്ച മാറ്റിയെടുക്കാന്‍ പറ്റിയ അവസരമാണിതെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. മുമ്പും തങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ അല്ല, പക്ഷേ ഒരു സമയത്ത് ഞങ്ങള്‍ക്ക് എതിര്‍ ദിശകളില്‍ സഞ്ചരിക്കേണ്ടതായി വന്നു. അദ്ദേഹം എന്റെ സഹോദരിയുടെ വിവാഹത്തിന് വന്നിരുന്നു. ഞങ്ങള്‍ മുമ്പും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അകല്‍ച്ച മാറ്റുന്നതിനുള്ള നല്ല അവസരമാണ് ഇതെന്ന് തോന്നുന്നു. ഞാനായിരുന്നു എപ്പോഴും നല്ലത് എന്ന സത്യം ഇതികൊണ്ട് മാറ്റാനാവില്ല.” സല്‍മാന്‍ വ്യക്തമാക്കി.
ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഹൃതിക് എത്തുന്നത്. “ഞാന്‍ ഇതിന് മുമ്പും സിനിമയില്‍ വില്ലന്‍ വേഷം ചെയ്തിട്ടുണ്ട്. “ധൂം 2″വിലെ എന്റെ വേഷത്തെക്കുറിച്ചാണ് പറഞ്ഞത്. ഞാന്‍ യഥാര്‍ത്ഥ ജീവിതത്തിലും വില്ലനാണെന്നാണ് എന്റെ മുന്‍ ഭാര്യ വിചാരിച്ചിരിക്കുന്നത്. എന്തായാലും “ദബാങ് ” സീരീസിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാനും സല്‍മാനും ഒരുമിക്കുന്ന നൃത്ത രംഗത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ആകംഷ തോന്നുന്നു.” ഹൃതിക് പറഞ്ഞു.