| Monday, 15th October 2012, 8:00 am

ഖലീല്‍ ജിബ്രാന്റെ ' പ്രവാചകന്‍' സിനിമയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിശ്വവിഖ്യാത എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്റെ ലോകപ്രശസ്ത പുസ്തകം ” പ്രവാചകന്‍” സിനിമയാകുന്നു. ജിബ്രാന്റെ പെയിന്റിങ്ങുകളും സ്‌കെച്ചുകളും സിനിമയില്‍ ഉപയോഗിക്കുമെന്നും അറിയുന്നു. പ്രമുഖ ഹോളിവുഡ് ചിത്രം ” ദി ലയണ്‍ കിങ്ങിന്റെ” സംവിധായകന്‍ റോജര്‍ അലേര്‍സാണ് പ്രവാചകന് ദൃശ്യഭാഷ ഒരുക്കുന്നത്. ഗ്രേസ് യാസ്‌ബെക്കാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.[]

പ്രശസ്ത ഹോളിവുഡ് നടി സല്‍മ ഹെയ്ക്കാണ് ചിത്രം നിര്‍മിക്കുന്നത്. 1923 ലാണ് ജിബ്രാന്റെ പ്രവാചകന്‍ പുറത്തിറങ്ങുന്നത്. നാല്‍പ്പതിലധികം ഭാഷകളിലേക്കാണ് പുസ്തകം തര്‍ജമ ചെയ്തത്. ഇതുവരെയായി പുസ്തകത്തിന്റെ നൂര്‍ മില്യണ്‍ കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.

ഖലീല്‍ ജിബ്രാന്റെ ജീവിത ദര്‍ശനങ്ങളുടെ സമാഹാരമാണ് പ്രവാചകന്‍. ജിബ്രാന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടും. ആനിമേറ്റഡ് ഫോര്‍മാറ്റിലാവും ചിത്രം തിയേറ്ററുകളിലെത്തുക.

We use cookies to give you the best possible experience. Learn more