Advertisement
Entertainment
അവസരം ലഭിച്ചിട്ടും ആ രജിനി ചിത്രത്തിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല: സലീംകുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 18, 04:27 am
Sunday, 18th August 2024, 9:57 am

ഹാസ്യ താരമായി കരിയർ തുടങ്ങി തന്റെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് വരെ നേടിയ താരമാണ് സലീംകുമാർ. സംവിധായകൻ എന്ന നിലയിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴും സിനിമകളിൽ അഭിനയിക്കുന്ന സലീംകുമാർ തനിക്ക് നഷ്ടമായ ഒരു രജിനികാന്ത് ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്.

ഒരു പടത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടെന്നും തന്റെ നാലര ദിവസത്തെ ഡേറ്റ് കിട്ടുമോയെന്ന് ചോദിച്ച് ഒരാൾ വിളിച്ചെന്ന് സലീംകുമാർ പറയുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ട് മൂലം പറ്റില്ല എന്ന് പറഞ്ഞെന്നും സലീംകുമാർ പറഞ്ഞു. ഹീറോ ആരാണെന്ന് ചോദിച്ചപ്പോൾ രജിനികാന്ത് ആണെന്ന് പറഞ്ഞെന്നും അത് കേട്ടപ്പോൾ ചെറിയ ഒരു വിഷമം തോന്നിയെന്നും സലീംകുമാർ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേർസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ഏറ്റവും സങ്കടം തോന്നിയ ഒരു സിനിമ ഉണ്ടായിരുന്നു. ശാരീരികമായിട്ട് കുറച്ച് ബുദ്ധിമുട്ടിലിരുന്ന സമയമാണ്. ചെറിയൊരു സങ്കടം വന്നു . എനിക്കൊരു കോൾ വന്നു. ഹലോ സാർ ഒരു പടത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ട്, ഒരു നാലര ദിവസം ഡേറ്റ് കിട്ടുമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നടക്കില്ല, എന്റെ ശരീരം ശരിയല്ല എന്ന് പറഞ്ഞു.

ഞാൻ ചുമ്മാ ചോദിച്ചു ആരാ ഹീറോ എന്ന്. രജനികാന്ത് ആണ് ഹീറോ എന്ന് പറഞ്ഞു. അതെനിക്ക് ചെറിയൊരു വിഷമം ഉണ്ടായി. കാരണം പുള്ളിയുടെ കൂടെ അഭിനയിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. നാലര ദിവസം തുടർച്ച ആയിട്ട് കൊടുക്കാൻ എനിക്ക് കഴിയില്ല. ആർട്ടിസ്റ്റ് ആരാണെന്ന് ചോദിക്കുന്നതിനു മുമ്പ് തന്നെ ഞാൻ നോ പറഞ്ഞു.

പറ്റില്ല ഒന്നുകൂടി ബലവാനാവണം. നമ്മൾ അവിടെ ചെന്നിട്ട് മോശക്കാരൻ ആവാൻ പറ്റില്ലല്ലോ. അഭിനയിക്കാൻ പോകുമ്പോൾ എന്തും ചെയ്യാൻ കഴിയുന്ന രീതിയിൽ പോവണം. കാലിന്റെ മുട്ടൊക്കെ വയ്യാതിരിക്കുകയാണ്. വേറെ പലരും വിളിച്ചിട്ട് ഞാൻ പോയിട്ടില്ല. അതൊന്നും എനിക്കൊരു വിഷമമായി തോന്നിയിട്ടില്ല,’ സലീംകുമാർ പറഞ്ഞു.

Content Highlight: Salimkumar Talk About A rajinikanth Movie