| Sunday, 10th March 2024, 5:28 pm

ചതിക്കാത്ത ചന്തുവിൽ ഞാൻ പറഞ്ഞ ഡയലോഗ് ഡബ്ബിങ് സമയത്ത് ഒഴിവാക്കി: സലീംകുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചതിക്കാത്ത ചന്തുവിൽ ഷൂട്ട് ചെയ്ത് ഉൾപ്പെടുത്താതെ തമാശയെക്കുറിച്ച് സംസാരിക്കുകയാണ് സലീംകുമാർ. ചിത്രത്തിൽ നവ്യയെ കാമുകിയാക്കാൻ വേണ്ടി ഒരു തമാശ പറഞ്ഞിരുന്നെന്നും എന്നാൽ ഡബ്ബിങ് സമയത്ത് അത് ഒഴിവാക്കിയെന്നും സലീംകുമാർ പറഞ്ഞു.

ചിത്രത്തിൽ തങ്ങൾ സിനിമാക്കാർ ആയതുകൊണ്ട് ഒരു പെൺകുട്ടി പ്രേമിക്കാൻ വേണ്ടി എന്തും ചെയ്യുമെന്ന് ആളുകൾ കരുതേണ്ട എന്ന് കരുതിയാണ് ഒഴിവാക്കിയതെന്നും സലീംകുമാർ സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുലിവാൽ കല്യാണത്തിലെ പല കോമഡികളും ഇടാൻ സ്ഥലം ഇല്ലാഞ്ഞിട്ട് മാറ്റിവെച്ച് പൊതിഞ്ഞിട്ട് വേറെ പടത്തിൽ കൊണ്ട് ഇട്ടിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തൊമ്മനും മക്കളും. അതിൽ എനിക്കൊരു അമ്മാവന്റെ മകൾ ഉണ്ടായിരുന്നു. എന്റെ മുറപ്പെണ്ണ് മഹാലക്ഷ്മി. എനിക്ക് വിശപ്പിന്റെ അസുഖമുള്ള ആളാണ്.

ഒരു ദിവസം അമ്മാവന്റെ വീട്ടിൽ ചെന്ന എനിക്ക് മീൻ കൂട്ടി ചോറ് തിന്നാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി മാർക്കറ്റിൽ മീൻ വാങ്ങാൻ പോയതാ എന്റെ മഹാലക്ഷ്മി. തമിഴ് ലോറി ഇടിച്ചു മരിച്ചു. എന്നിട്ട് എന്ത് ചെയ്യാൻ അമ്മാവന്റെ വീട്ടിൽ കുറച്ചു ഉണക്കമീൻ ഉണ്ടായിരുന്നു. അത് കൂട്ടി അഡ്ജസ്റ്റ് ചെയ്ത് ഞാൻ ചോർ തിന്നു’. അത് പുലിവാൽ കല്യാണത്തിൽ ഇടാൻ വിചാരിച്ചതായിരുന്നു. പക്ഷേ സ്ഥലമില്ലായിരുന്നു.

ചതിക്കാത്ത ചന്തുവില് ഈയൊരു തമാശ ഷൂട്ട് ചെയ്തു. ഞാൻ നവ്യാനായരുടെ അടുത്ത് എന്ന് പറയും നിന്നെ കാണുമ്പോൾ എന്റെ അമ്മാവന്റെ മകൾ ചെമ്പകത്തിനെ പോലെയാണ്. ലവ് വരാൻ വേണ്ടിയിട്ടാണ് അത് പറയുന്നത്. നിന്നെ ചെമ്പകത്തിനെ പോലെയുണ്ട് അവൾ മരിച്ചുപോയി. എങ്ങനെയും മരിച്ചെന്ന് ചോദിക്കുമ്പോൾ ആ തമാശ പറയും.

അപ്പോൾ മാസ്റ്റർ എന്ത് ചെയ്തു എന്ന് ചോദിച്ചപ്പോൾ ഞാൻ ഉണക്കമീൻ കൂട്ടി അഡ്ജസ്റ്റ് ചെയ്തു എന്ന് പറഞ്ഞു. അത് ഷൂട്ട് ചെയ്തു. പക്ഷേ ഡബ്ബിങ് സമയത്ത് സാധനം ഇല്ല. റാഫിയും ലാലേട്ടനും എന്നോട് പറഞ്ഞു അത് ശരിയല്ല സിനിമക്കാരെ മോശമായി ചിത്രീകരിക്കുന്ന പോലെയാവും എന്ന് പറഞ്ഞു. ഞങ്ങളെല്ലാവരും അതിനകത്ത് സിനിമാക്കാരാണ്. ഒരു പെണ്ണിനെ വളക്കാൻ വേണ്ടി ഇവന്മാർ എന്തുചെയ്യും എന്നുള്ളത് നമ്മൾ സ്വയം കുറ്റം പറച്ചിൽ പോലെ തോന്നണ്ട എന്ന് വിചാരിച്ച് കട്ട് ചെയ്ത് കഴിഞ്ഞു. അത് ഞാൻ പൊതിഞ്ഞെടുത്തുവെച്ച് തൊമ്മനും മക്കളിലും ഉപയോഗിച്ചു,’ സലീംകുമാർ പറഞ്ഞു.

Content Highlight: Salimkumar about the deleted scene

We use cookies to give you the best possible experience. Learn more