| Sunday, 10th March 2024, 3:37 pm

പുലിവാൽ കല്യാണത്തിൽ ഇടാൻ കരുതിയ തമാശയാണ് ആ പടത്തിൽ ഉപയോഗിച്ചത്: സലീംകുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു പടത്തിൽ ഉപയോഗിക്കാൻ പറ്റാത്ത കോമഡികൾ വേറെ സിനിമയിൽ ഉപയോഗിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സലീംകുമാർ. പുലിവാൽ കല്യാണത്തിലെ പല കോമഡികളും ഉപയോഗിക്കാൻ സ്ഥലം ഇല്ലാഞ്ഞിട്ട് മാറ്റി വെച്ചിട്ടുണ്ടെന്ന് സലീംകുമാർ പറഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണം തൊമ്മനും മക്കളും സിനിമയാണെന്നും സലീംകുമാർ പറയുന്നുണ്ട്.

മീൻ വാങ്ങാൻ പോയ മുറപ്പെണ്ണിന്റെ തമാശ പുലിവാൽ കല്യാണത്തിൽ ഇടട്ടെയെന്ന് ഷാഫിയോട് ചോദിച്ചതാണെന്നും എന്നാൽ അതിൽ സ്ഥലമില്ലായിരുന്നെന്നും സലീംകുമാർ കൂട്ടിച്ചേർത്തു. എന്നാൽ തൊമ്മനും മക്കളിൽ എത്തിയപ്പോൾ ഷാഫിയോട് അത് ഉപയോഗിക്കട്ടെയെന്ന് ചോദിച്ചപ്പോൾ ചെയ്തോയെന്ന് പറഞ്ഞെന്നും സലീംകുമാർ സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.

‘പുലിവാൽ കല്യാണത്തിലെ പല കോമഡികളും ഇടാൻ സ്ഥലം ഇല്ലാഞ്ഞിട്ട് മാറ്റിവെച്ച് പൊതിഞ്ഞിട്ട് വേറെ പടത്തിൽ കൊണ്ട് ഇട്ടിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തൊമ്മനും മക്കളും. അതിൽ എനിക്കൊരു അമ്മാവന്റെ മകൾ ഉണ്ടായിരുന്നു. എന്റെ മുറപ്പെണ്ണ് മഹാലക്ഷ്മി. എനിക്ക് വിശപ്പിന്റെ അസുഖമുള്ള ആളാണ്.

ഒരു ദിവസം അമ്മാവന്റെ വീട്ടിൽ ചെന്ന എനിക്ക് മീൻ കൂട്ടി ചോറ് തിന്നാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി മാർക്കറ്റിൽ മീൻ വാങ്ങാൻ പോയതാ എന്റെ മഹാലക്ഷ്മി. തമിഴ് ലോറി ഇടിച്ചു മരിച്ചു. എന്നിട്ട് എന്ത് ചെയ്യാൻ അമ്മാവന്റെ വീട്ടിൽ കുറച്ചു ഉണക്കമീൻ ഉണ്ടായിരുന്നു. അത് കൂട്ടി അഡ്ജസ്റ്റ് ചെയ്ത് ഞാൻ ചോർ തിന്നു’.

അത് പുലിവാൽ കല്യാണത്തിൽ ഇടാൻ വിചാരിച്ചതായിരുന്നു. പക്ഷേ സ്ഥലമില്ലായിരുന്നു. ഞാൻ ഷാഫിയോട് പറഞ്ഞപ്പോൾ കൊള്ളാം നമുക്ക് എടുക്കാം എന്ന് പറഞ്ഞു. പക്ഷേ ഇത് ഇടാൻ സ്ഥലമില്ലായിരുന്നു. ഇത് ഞാൻ പിന്നീട് എടുക്കാം എന്ന് വിചാരിച്ച് പൊതിഞ്ഞു വെച്ചു. പിന്നീട് തൊമ്മനും മക്കളിലും എത്തിയപ്പോൾ ഞാൻ ഷാഫിയുടെ മറ്റേ സാധനം ഇവിടെ കാച്ചിക്കോട്ടെ എന്ന് ചോദിച്ചു. കാച്ചിക്കോ എന്ന് പറഞ്ഞ് അത് നേരെ ഇവിടെ കൊണ്ടുവന്നിട്ടു,’ സലീംകുമാർ പറഞ്ഞു.

Content Highlight: Salimkumar about his comedy usage in different cinema

Latest Stories

We use cookies to give you the best possible experience. Learn more