| Tuesday, 26th November 2024, 5:51 pm

ഞാൻ ചാടിയ ചാണകക്കുഴികളെല്ലാം ഒറിജിനലായിരുന്നു: സലിംകുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകർക്ക് ഓർത്തോർത്ത് ചിരിക്കാൻ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാർ. ഹാസ്യതാരമായി കരിയർ തുടങ്ങി പിന്നീട് ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണൽഅവാർഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം. കോമഡി വേഷങ്ങൾക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ഇന്ന് സലിംകുമാർ.

ഒരു സമയത്ത് മലയാള കോമഡി ഴോണറിലുള്ള സിനിമകളിലെ അഭിവാജ്യ ഘടകമായിരുന്നു ചാണകക്കുഴിയിൽ വീഴുന്ന സലിംകുമാർ. ഒന്നിലധികം സിനിമകളിൽ അദ്ദേഹം ഇത്തരത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ താൻ ചാണകക്കുഴിയിൽ വീഴുന്നതായി കാണിച്ചിട്ടുള്ളതെല്ലാം ഒറിജിനൽ ചാണകക്കുഴികളായിരുന്നെന്ന് പറയുകയാണ് സലിംകുമാർ.

ആദ്യം അഞ്ചര കല്യാണം എന്ന സിനിമയിലാണ് ചാണകക്കുഴിയിൽ വീഴുന്നതായി അഭിനയിച്ചതെന്നും മൂന്ന് വർഷമായി വാരാത്ത ചാണകക്കുഴിയിൽ വേറെ വഴിയില്ലാത്തതുകൊണ്ട് ചാടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീശമാധവൻ എന്ന സിനിമയായപ്പോഴേക്കും താൻ വലിയ താരമായിരുന്നെന്നും അതിനാൽ ആർട്ടിഫിഷ്യലായി ചാണകക്കുഴിയുണ്ടാക്കിയെന്നും സലിംകുമാർ പറഞ്ഞു.

എന്ന കൃത്യമായി കാമറയിൽ കിട്ടാത്തതുകൊണ്ട് ആർട്ടിഫിഷ്യൽ ചാണകക്കുഴിയിൽ നിന്ന് ഒറിജിനൽ ചാണകക്കുഴിയിൽ ചാടിയെന്നും അത് തന്റെ വിധിയാണെന്നും സലിംകുമാർ പറഞ്ഞു.

‘ഞാൻ സിനിമകളിൽ ചാടിയ ചാണകക്കുഴികളെല്ലാം ഒറിജിനലായിരുന്നു. രണ്ടു മൂന്ന് സിനിമകളിൽ അങ്ങനെ ചാടിയിട്ടുണ്ട്. എന്റെ ഗതികേടിന് അതെല്ലാം ശരിക്കുള്ള ചാണകക്കുഴികളായിരുന്നു. ആദ്യം അഞ്ചര കല്യാണം എന്ന സിനിമയിലാണെന്ന് തോന്നുന്നു ഞാൻ ചാണകക്കുഴിയിൽ ചാടുന്നത്.

ചേരാനെല്ലൂർ ആയിരുന്നു അതിന്റെ ഷൂട്ടിങ്. അവിടെ ചെന്നപ്പോൾ ഒരു മൂന്ന് കൊല്ലമായിട്ട് വാരാത്ത ചാണകക്കുഴി. എന്താ ചെയ്യാ, ഞാൻ സിനിമയിൽ വന്നിട്ടേ ഉള്ളു ആ സമയത്ത്. അതുകൊണ്ട് എനിക്കതിൽ ചാടേണ്ടി വന്നു. പിന്നീട് മീശമാധവൻ എന്ന സിനിമയിലും. മീശമാധവൻ സിനിമ ആയപ്പോഴേക്കും ഞാൻ സ്റ്റാറായി കഴിഞ്ഞു.

അതുകൊണ്ട് കിട്ടാവുന്ന കളറുകളെല്ലാം വെച്ച് ഒരു ചാണകക്കുഴി അവർ ഉണ്ടാക്കി. അതിലേക്ക് ചാടിയപ്പോൾ കാമറയിൽ കിട്ടുന്നില്ല. ഇനി എന്താ ചെയ്യുകയെന്ന ആലോചിച്ചപ്പോൾ ഞാൻ പറഞ്ഞു എന്നാൽ ഒറിജിനൽ ചാണകക്കുഴിയിലേക്ക് തന്നെ ചാടാമെന്ന്. എന്റെ വിധിയാണെന്ന് തോന്നുന്നു അത്. ആരൊക്കെ മാറ്റാം എന്ന് പറഞ്ഞാലും അത് നടക്കില്ല,’ സലിംകുമാർ പറയുന്നു.

Content Highlight: Salim Kumar Says All the dunghills He Jumped In Were Original

We use cookies to give you the best possible experience. Learn more