| Monday, 19th July 2021, 12:05 pm

മാലികില്‍ സലീം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്‍ ചന്തു; അച്ഛന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് ഇത് രണ്ടാം തവണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മഹേഷ് നാരായണന്‍ ചിത്രം മാലികില്‍ സലീം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകന്‍ ചന്തു. ചിത്രത്തിലെ മൂസാക്ക എന്ന സലീം കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് മകന്‍ ചന്തു അവിസ്മരണീയമാക്കിയത്.

ഇത് രണ്ടാം തവണയാണ് ചന്തു അച്ഛന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. നേരത്തെ മമ്മൂട്ടി ചിത്രം ലൗ ഇന്‍ സിംഗപ്പൂരില്‍ സലീം കുമാറിന്റെ ബാല്യകാലം അവതരിപ്പിച്ചതും ചന്തുവായിരുന്നു.

ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നടി ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചതും മകളായിരുന്നു. ഫഹദിന്റെ ഉമ്മയായ ജമീലയുടെ ചെറുപ്പക്കാലമാണ് ജലജയുടെ മകളായ ദേവി അവതരിപ്പിച്ചത്.

ചെറുപ്രായത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ശേഷം രണ്ട് മക്കളെയും സ്വന്തം അധ്വാനത്തിലൂടെ വളര്‍ത്തിക്കൊണ്ടുവരുന്ന അധ്യാപികയുടെ കഥാപാത്രമാണ് മാലികില്‍ ജലജയുടേത്.

മാലികില്‍ വളരെ കുറഞ്ഞ സീനുകളില്‍ മാത്രമാണ് ജലജ എത്തുന്നതെങ്കിലും തന്റെ എല്ലാ സീനുകളും നടി കയ്യടക്കത്തോടെ അഭിനയിച്ചിട്ടുണ്ട്.
സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.

റോസ്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, തുടങ്ങി നിരവധി കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധയാണ് നേടുന്നത്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Salim Kumar’s Son In Malik Film

Latest Stories

We use cookies to give you the best possible experience. Learn more