ന്യൂദല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും സമ്മാനിച്ചു. നടന്‍ സലിം കുമാര്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. വിജ്ഞാന്‍ ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. പ്രശസ്ത തമിഴ് സംവിധായകന്‍ കെ.ബാലചന്ദറിനാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്.
മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകനായ സലീം അഹമ്മദും സഹ നിര്‍മ്മാതാവ് അഷ്‌റഫ് ബേഡിയും ഏറ്റുവാങ്ങി. ആടുംകളം എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നടന്‍ ധനുഷും മികച്ച നടനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി.
മികച്ച സംവിധായകനായ വെട്രിമാരന്‍ (ആുടുംകളം) മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ട മറാത്തി നടി മഥാലിയും തമിഴ് ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍കാല നടി ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും അവാര്‍ഡുകള്‍ സ്വീകരിച്ചു.
നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ട സുകുമാരി അവാര്‍ഡ് വാങ്ങാന്‍ എത്തിയില്ല. മികച്ച മലയാള ചിത്രമായ വീട്ടിലേക്കുള്ള വഴിയുടെ സംവിധായകന്‍ ഡോ.ബിജു അവാര്‍ഡ് ഏറ്റുവാങ്ങി.
ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മധു അമ്പാട്ട് പശ്ചാത്തല സംഗീതം നല്‍കിയ ഐസക്ക് തോമസ് കൊട്ടുകപ്പള്ളി, മികച്ച സഹനടന്‍ തമ്പി രാമയ്യ (മൈന) ,ജോഷി ജോസഫ് ( (മികച്ച സിനിമാ നിരൂപണ ഗ്രന്ഥം) .മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് , ഗാനരചയിതാവ് വൈരമുത്തു,കലാസംവിധായകന്‍ സാബു സിറില്‍, ഗായിക രേഖ ഭരദ്വാജ് ,പുതുമുഖ സംവിധായകന്‍ രാജേഷ് പിജ്ഞരാനി, മികച്ച ദേശീയോദ്ഗ്രഥന ചിത്ര സംവിദായകന്‍ ഗൗതം ഘോഷ്,മികച്ച നൃത്തസംവിധായകന്‍ ദിനേശ് കുമാര്‍, ശുഭതി സെന്‍ ഗുപ്ത(ശബ്ദമിശ്രണം) സ്‌നേഹല്‍ ആര്‍ നായര്‍ (നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം ) കെ.ആര്‍.മനോജ് (നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം ഡോക്യുമെന്ററി),ഹരികുമാര്‍ (ശബ്ദലേഖനം) ഷൈനി ജേക്കബ് ബെഞ്ചമിന്‍ (പ്രത്യേക പുരസ്‌കാം) ഇന്ദ്രന്‍സ് ജയന്‍ (വസ്ത്രാലങ്കാരം) എന്നിവരും പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. 16 അവാര്‍ഡുകളാണ് ഇത്തവണ മലയാളികള്‍ നേടിയത്.