മലയാള സിനിമയിൽ തന്റേതായൊരിടം സൃഷ്‌ടിച്ച നടനാണ് സലീംകുമാർ. മലയാള സിനിമയിൽ തന്നെ ഞെട്ടിച്ച ആർട്ടിസ്റ്റുകളെക്കുറിച്ച് സംസാരിക്കുകയാണ് സലീംകുമാർ. മലയാളത്തിലെ എല്ലാവരും തന്നെ ഞെട്ടിച്ച ആളുകളാണെന്നും ഒരാളെ മോശക്കാരായിട്ട് തോന്നിയിട്ടില്ലെന്നും സലീംകുമാർ പറഞ്ഞു. ജഗതി ശ്രീകുമാർ, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ എല്ലാവരും ഓരോ സിനിമകളിൽ സൂപ്പറാണെന്നും സലീംകുമാർ കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ടിനി ടോമിന്റെ കൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുപാട് പേരുണ്ട്. മലയാളത്തിലെ എല്ലാവരും എന്നെ ഞെട്ടിച്ച ആൾക്കാർ തന്നെയാണ്. ഒരാളെ മോശക്കാരായിട്ട് എനിക്ക് മലയാളത്തിൽ തോന്നിയിട്ടില്ല. അയാൾ ചെയ്യുന്നത് വളരെ മോശമാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. പല സിനിമകളിൽ അയാൾ ടോപ്പ് ആയിട്ട് ചെയ്തിട്ടുണ്ട്. ജഗതി ശ്രീകുമാർ, ഇന്നസെന്റ് ചേട്ടൻ, മാമുക്കോയ എല്ലാവരും വേറെ വേറെ സിനിമകളിൽ സൂപ്പറാണ്.
കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിയ ഏതെങ്കിലും കഥാപാത്രങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഒന്നല്ല എല്ലാം നന്നാക്കണം എന്നാണ് തോന്നുകയെന്നായിരുന്നു സലീംകുമാറിന്റെ മറുപടി.
എല്ലാം നന്നാക്കണം എന്നാണ് തോന്നുക. ഇന്ന് കഴിഞ്ഞാൽ നാളെ നന്നാക്കണം എന്ന് തോന്നും. ഇന്നത്തെ ഗ്യാപ്പ് മതി, വേണ്ട ഒരു അരമണിക്കൂർ ഗ്യാപ്പ് മതി നമ്മൾ പറയും ഇതൊന്ന് നന്നാക്കാമായിരുന്നു എന്ന്. നാളെ ഈ ഇൻറർവ്യൂ കാണുകയാണെങ്കിൽ കുറച്ചു കൂടെ ടിനിയോട് പറഞ്ഞ് ആ സംഭവം കൂടി കേറ്റിയാൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നാം.
അപ്പോൾ നമുക്ക് തോന്നിക്കൊണ്ടേയിരിക്കും ഇതിലും നന്നായി ചെയ്യാമായിരുന്നു എന്ന്. കാലത്തിനു വേണ്ട സാധനങ്ങൾ വേറെ വേറെ പുതിയത് വന്നുകൊണ്ടിരിക്കും. പഴയ സിനിമയിൽ മൊബൈൽ ഫോണില്ല. അന്നത്തെ സിനിമ കാണുമ്പോൾ നമുക്ക് തോന്നും മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ നല്ല രസമായിരുന്നു എന്ന്. കാലം ഓരോ സംഭവങ്ങളെ മാറ്റാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കും,’ സലീംകുമാർ പറയുന്നു.
Content Highlight: Salim kumar about malayala film industry’s best performed actors