മലയാള സിനിമയുടെ തീരാനഷ്ടമാണ് കൊച്ചിന്‍ ഹനീഫ. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ഹാസ്യതാരമായും സ്വാഭാവനടനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഓര്‍മകള്‍ പലരും പങ്കുവെക്കാറുണ്ട്.
മലയാള സിനിമയുടെ തീരാനഷ്ടമാണ് കൊച്ചിന്‍ ഹനീഫ. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ഹാസ്യതാരമായും സ്വാഭാവനടനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഓര്‍മകള്‍ പലരും പങ്കുവെക്കാറുണ്ട്.
അവസാനകാലങ്ങളിൽ അദ്ദേഹത്തോടൊപ്പം ഒരുപാട് സിനിമകളിൽ ഭാഗമാവാൻ അവസരം ലഭിച്ച നടനാണ് സലീം കുമാർ. പുലിവാൽ കല്യണം എന്ന സിനിമയിലെ മണവാളൻ ആൻഡ് ധർമേന്ദ്ര എന്ന ഇരുവരുടേയും കൂട്ടുകെട്ടിന് വലിയ ആരാധകരുണ്ട്. കൊച്ചിൻ ഹനീഫയെ കുറിച്ച് സംസാരിക്കുകയാണ് സലീം കുമാർ.
താൻ അദ്ദേഹത്തെ എപ്പോഴും കളിയാക്കിയിട്ടേയുള്ളൂവെന്നും പുള്ളിയെ അനുകരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും സലീം കുമാർ പറയുന്നു. തന്നെ അനുകരിക്കുകയാണെന്ന് പറഞ്ഞ് നിങ്ങളൊക്കെ എന്താണ് കാണിക്കുന്നതെന്ന് ഒരിക്കൽ അദ്ദേഹം ചോദിച്ചിട്ടുണ്ടെന്നും സലിം കുമാർ പറഞ്ഞു. എന്നാൽ കൊച്ചിൻ ഹനീഫയും മിമിക്രിയിലൂടെയാണ് വന്നതെന്നും സലീം കുമാർ കൂട്ടിച്ചേർത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സലീം കുമാർ.
‘ഞാൻ അദ്ദേഹത്തെ കൂടുതലും കളിയാക്കിയിട്ടേയുള്ളൂ. കൗണ്ടറൊക്കെ അടിക്കുന്നത് ഹനീഫിക്കക്ക് ഇഷ്ടമായിരുന്നു. പക്ഷെ പലരും പുള്ളിക്കാരനെ അനുകരിക്കുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു.
എന്നോട് അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് പുള്ളി. എന്താണ് നിങ്ങൾ കാണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ആശാനെ എന്നാണ് പറയാറുള്ളത്, നിങ്ങൾ അത് ആസാനെ എന്നാക്കി. ഞാൻ ആശാൻ എന്നാണ് പറയുന്നത് മനസിലായില്ലേയെന്ന് ഒരിക്കൽ അദ്ദേഹം ചോദിച്ചു.
ഞാൻ ചോദിച്ചു എന്നെ തല്ലുന്നത് എന്തിനാണെന്ന്, അപ്പോൾ അദ്ദേഹം പറഞ്ഞു, നീ മിമിക്രിക്കാരനല്ലേയെന്ന്. അതുകൊണ്ട് മിമിക്രിയും മിമിക്രിക്കാരെയും പുള്ളിക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷെ മിമിക്രിയുടെ തുടക്കകാലത്ത് അദ്ദേഹവുമുണ്ട്,’സലിം കുമാർ പറയുന്നു.
Content Highlight: Salim Kumar About Kochin Haneefa