പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാര്‍. ഹാസ്യതാരമായി കരിയര്‍ തുടങ്ങി പിന്നീട് ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം. കോമഡി വേഷങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ഇന്ന് സലിംകുമാര്‍.
തമിഴിൽ നിന്ന് തനിക്ക് വന്ന ഒരു ഓഫറിനെ കുറിച്ച് സംസാരിക്കുകയാണ് സലിംകുമാർ. എന്നാൽ ശാരീരിക ബുദ്ധിമുട്ട് മൂലം പറ്റില്ല എന്ന് പറഞ്ഞെന്നും ഹീറോ ആരാണെന്ന് ചോദിച്ചപ്പോൾ രജനികാന്ത് ആണെന്ന് പറഞ്ഞെന്നും സലിംകുമാർ പറയുന്നു. അത് കേട്ടപ്പോൾ ചെറിയ ഒരു വിഷമം തോന്നിയെന്നും കാരണം രജനികാന്തിന്റെ കൂടെ അഭിനയിക്കണമെന്ന് താൻ കരുതിയിരുന്നെന്നും സലീംകുമാർ കൂട്ടിച്ചേർത്തു.
‘എനിക്ക് ഏറ്റവും സങ്കടം തോന്നിയ ഒരു കേസ് ഉണ്ടായിരുന്നു. ശാരീരികമായിട്ട് കുറച്ച് ബുദ്ധിമുട്ടിലിരുന്ന സമയമാണ്. ചെറിയൊരു സങ്കടം വന്നു . എനിക്കൊരു കോൾ വന്നു. ഹലോ സാർ ഒരു പടത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ട്, ഒരു നാലര ഡേറ്റ് കിട്ടുമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നടക്കില്ല, എന്റെ ശരീരം ശരിയല്ല എന്ന് പറഞ്ഞു.
ഞാൻ ചുമ്മാ ചോദിച്ചു ആരാ ഹീറോ എന്ന്. രജനികാന്ത് ആണ് ഹീറോ എന്ന് പറഞ്ഞു. അതെനിക്ക് ചെറിയൊരു വിഷമം ഉണ്ടായി. കാരണം പുള്ളിയുടെ കൂടെ അഭിനയിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. നാലര ദിവസം തുടർച്ച ആയിട്ട് കൊടുക്കാൻ എനിക്ക് കഴിയില്ല. ആർട്ടിസ്റ്റ് ആരാണെന്ന് ചോദിക്കുന്നതിനു മുമ്പ് തന്നെ ഞാൻ നോ പറഞ്ഞു.
പറ്റില്ല ഒന്നുകൂടി ബലവാനാവണം. നമ്മൾ അവിടെ ചെന്നിട്ട് മോശക്കാരൻ ആവാൻ പറ്റില്ലല്ലോ. അഭിനയിക്കാൻ പോകുമ്പോൾ എന്തും ചെയ്യാൻ കഴിയുന്ന രീതിയിൽ പോവണം.