| Monday, 14th December 2015, 4:30 pm

ഞാന്‍ മനുഷ്യസംഗമത്തിന്റെ സംഘാടകരുടെ പക്ഷത്താണ്; കാരണം...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫാസിസത്തിനെതിരെ എന്നു പറയുമ്പോള്‍, വിശാലാര്‍ത്ഥത്തില്‍, ജനാധിപത്യത്തെ, വ്യക്തിസ്വാതന്ത്ര്യത്തെ, സാര്‍വ്വദേശീയ സാഹോദര്യത്തെ ഉയര്‍ത്തിപിടിക്കുന്ന പുരോഗമനവ്യതിരിക്തത ആശയതലത്തില്‍ മുന്നോട്ട് വെക്കുക എന്നത് കൂടി അനുപേക്ഷണീയമാണ്. സംഘടിത മതങ്ങളാകാട്ടെ ഈ കാര്യത്തില്‍ പുലര്‍ത്തുന്ന ജനവിരുദ്ധസമീപനം നിലപാടിലും പ്രയോഗത്തിലും കൂടുതല്‍ സുവ്യക്തമായി വരികയാണ്.

വിശ്വാസത്തിനെതിരെ സമരം നടക്കുമ്പോള്‍ പോലും വിശ്വാസിയും ജനാധിപത്യവാദിയും തമ്മിലുള്ള വൈരുദ്ധ്യം ശത്രുതാപരമല്ല. പക്ഷേ, സംഘടിതമതവുമായി ജനാധിപത്യത്തിന്റെ പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ വൈരുദ്ധ്യം ശത്രുതാപരം തന്നെയാണു; കാരണം സംഘടിത മതം കൊണ്ടുപോകാനാഗ്രഹിക്കുന്ന സാമൂഹികഇടം ഫാസിസം പോലെ ജനവിരുദ്ധമായ സമൂഹ്യഘടനയിലേക്കാണ്.

|ഒപ്പീനിയന്‍:സലിം ദിവാകരന്‍|

ഫാസിസത്തിനെതിരെയുള്ള മനുഷ്യസംഗമം എന്ന നിലപാടില്‍ മതസംഘടനകളെ ഉള്‍പ്പെടുത്തിയില്ല എന്ന വിമര്‍ശനം മീന കന്ദസ്വാമിയില്‍ നിന്നും തുടങ്ങി, മറ്റ് ഒട്ടനവധി വിഭാഗങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. സംഘാടകര്‍ അതിനു അവരുടെ നിലപാടുകളും വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുയര്‍ത്തുന്ന ഗൗരവമായ ഒട്ടനവധി രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ട്.

അത്, ജനാധിപത്യസമൂഹം വിശ്വാസത്തേയും സംഘടിത മതത്തേയും എങ്ങിനെ കാണണമെന്നും ജനാധിപത്യ അവകാശത്തിനായുള്ള സമരം അടവുലക്ഷ്യങ്ങളില്‍ ഒതുങ്ങേണ്ടതാണൊ എന്നതും കൂടിയാണ്. മീന കന്ദസ്വാമി അവരുടെ വിമര്‍ശനത്തില്‍ ഉന്നയിച്ച പോലെ, ഫാസിസത്തിന് സാമ്പത്തിക അടിത്തറ കൂടിയുണ്ട്. അത്, ധനമൂലധനത്തിന്റെ ഏറ്റവും പ്രതിലോമകരവും വിനാശകരവുമായ ആധിപത്യമാണ്.

ധനമൂലധനം ഇന്ത്യയില്‍ ഹൈന്ദവമതത്തെ ഉപയോഗിക്കുന്ന പോലെ, പല രാജ്യങ്ങളിലും ഇസ്‌ലാമിനെ ഉപയോഗിക്കുന്നു; ക്രിസ്റ്റിയാനിറ്റിയെ ഉപയോഗിക്കുന്നു; ബുദ്ധമതത്തെ പോലും ഉപയോഗിക്കുന്നു. ഈ സാഹചര്യത്തില്‍, ഫാസിസത്തിനെതിരെയുള്ള സമരത്തെ താല്കാലിക അവസരവാദ മുദ്രാവാക്യമായി ചുരുക്കേണ്ടതല്ല. അതുകൊണ്ടു തന്നെ, വിമര്‍ശകര്‍ ഉന്നയിക്കുന്ന പോലെ, സംഘടിത മതവും വിശ്വാസവും പരിശോധിക്കേണ്ടതുണ്ട്.

കാലങ്ങള്‍ മാറിയതോടെ, വിശ്വാസത്തേയും അതിനെ ഉപയോഗിച്ച് തഴച്ചു വളര്‍ന്ന സംഘടിത മതത്തിന്റെ സാമൂഹ്യ ചൂഷണത്തേയും തിരിച്ചു കാണാന്‍ പലര്‍ക്കുമായില്ല. ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനുള്ളില്‍ പോലും ഈ അവ്യക്തത ശക്തമായി നിലനിന്നിരുന്നു. സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിഭാഗീയതയുടെ രാഷ്ട്രീയപ്രതിഫലനമായ മൂന്നുലോക സിദ്ധാന്തത്തിലും അതിന്റെ പ്രായോഗിക രൂപങ്ങളിലും ഇരവാദത്തിന്റെ ആദ്യകാല രൂപങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താം.

വിശ്വാസത്തിനെതിരെയുള്ള സമരത്തിനു ദീര്‍ഘകാല ചരിത്രമുണ്ട്. അതുപോലെ തന്നെ വിശ്വാസത്തെ സാമൂഹ്യജീവിതമായി കണ്ണിചേര്‍ത്ത് നടത്തിയ വിമര്‍ശനങ്ങളില്‍ സംഘടിതമതത്തിന്റെ രാഷ്ട്രീയ ആവശ്യങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ ഖണ്ഡികയില്‍ തന്നെ മാര്‍ക്‌സ്, സാര്‍ ചക്രവര്‍ത്തിക്കും മെറ്റര്‍നിച്ചിനും പോലീസ് ചാരന്മാര്‍ക്കും ഒപ്പം മാര്‍പാപ്പയേയും കൂട്ടിവെക്കുന്നുണ്ട്.

വിശ്വാസത്തെ വിമര്‍ശിക്കുമ്പോഴും,മനുഷ്യന്റെ നിസ്സഹായതകളും ആത്മീയ അന്വേഷണങ്ങളും ആ വിമര്‍ശനത്തില്‍ ഒരു വേള ശത്രുതാപരമെന്നു തോന്നുമെങ്കിലും സൗഹാര്‍ദപരമായി ഉള്‍ചേര്‍ന്ന് പോയിരുന്നു.

കാലങ്ങള്‍ മാറിയതോടെ, വിശ്വാസത്തേയും അതിനെ ഉപയോഗിച്ച് തഴച്ചു വളര്‍ന്ന സംഘടിത മതത്തിന്റെ സാമൂഹ്യ ചൂഷണത്തേയും തിരിച്ചു കാണാന്‍ പലര്‍ക്കുമായില്ല. ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനുള്ളില്‍ പോലും ഈ അവ്യക്തത ശക്തമായി നിലനിന്നിരുന്നു. സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിഭാഗീയതയുടെ രാഷ്ട്രീയപ്രതിഫലനമായ മൂന്നുലോക സിദ്ധാന്തത്തിലും അതിന്റെ പ്രായോഗിക രൂപങ്ങളിലും ഇരവാദത്തിന്റെ ആദ്യകാല രൂപങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താം.

കാലങ്ങള്‍ മാറുകയും, സംഘടിത മതങ്ങളെ, ജനകീയ സമരങ്ങള്‍ക്കും അവരുടെ സംഘടിത ശക്തികള്‍ക്കുമെതിരെ, സാമ്രാജ്യത്വം പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായി പ്രയോഗിച്ചതിന്റെ അനുഭവശേഷിപ്പുമായി പകച്ചു നില്‍ക്കുന്ന നമ്മുടെ വര്‍ത്തമാനകാലത്ത്, സംഘടിത മതങ്ങള്‍ ആര്‍ക്കൊപ്പം എന്ന സംശയം സ്വാഭാവികമാണ്.

ചില മതങ്ങള്‍ ചില ചില ഇടങ്ങളില്‍ ഇരകളാണ്. പക്ഷേ മറ്റൊരിടത്ത് അതൊരു വേട്ടക്കാരനാണ്. ഇനി മറ്റൊരിടത്ത്, അത് ലോകത്തെ വേട്ടക്കാര്‍ക്കു ഒപ്പം നില്‍ക്കുന്ന കൂലിപട്ടാളം മാത്രമാണ്. ഇത് ഇസ്‌ലാമിന്റെ മാത്രം കാര്യമല്ല, ബുദ്ധമതവും ക്രിസ്തുമതവും ഹിന്ദുക്കളും അടങ്ങുന്ന എല്ലാ മതങ്ങളും വ്യത്യസ്ത വേഷങ്ങളിട്ട് വ്യത്യസ്ത ഇടങ്ങളില്‍ വ്യത്യസ്തരീതികളില്‍ പങ്കെടുക്കുന്നു.

അപ്പോള്‍ ഫാസിസത്തിനെതിരെ എന്നു പറയുമ്പോള്‍, വിശാലാര്‍ത്ഥത്തില്‍, ജനാധിപത്യത്തെ, വ്യക്തിസ്വാതന്ത്ര്യത്തെ, സാര്‍വ്വദേശീയ സാഹോദര്യത്തെ ഉയര്‍ത്തിപിടിക്കുന്ന പുരോഗമനവ്യതിരിക്തത ആശയതലത്തില്‍ മുന്നോട്ട് വെക്കുക എന്നത് കൂടി അനുപേക്ഷണീയമാണ്. സംഘടിത മതങ്ങളാകാട്ടെ ഈ കാര്യത്തില്‍ പുലര്‍ത്തുന്ന ജനവിരുദ്ധസമീപനം നിലപാടിലും പ്രയോഗത്തിലും കൂടുതല്‍ സുവ്യക്തമായി വരികയാണ്.

വിശ്വാസത്തിനെതിരെ സമരം നടക്കുമ്പോള്‍ പോലും വിശ്വാസിയും ജനാധിപത്യവാദിയും തമ്മിലുള്ള വൈരുദ്ധ്യം ശത്രുതാപരമല്ല. പക്ഷേ, സംഘടിതമതവുമായി ജനാധിപത്യത്തിന്റെ പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ വൈരുദ്ധ്യം ശത്രുതാപരം തന്നെയാണു; കാരണം സംഘടിത മതം കൊണ്ടുപോകാനാഗ്രഹിക്കുന്ന സാമൂഹികഇടം ഫാസിസം പോലെ ജനവിരുദ്ധമായ സമൂഹ്യഘടനയിലേക്കാണ്.

ഫാസിസത്തിനെതിരെയുള്ള സമരം, കൂടുതല്‍ ജനാധിപത്യ ഇടത്തിനായുള്ള സമരമാണെങ്കില്‍, അതില്‍ സംഘടിത മതങ്ങള്‍ക്ക് അതില്‍ ഇടമുണ്ടാകാനിടയില്ല. ഫാസിസത്തിനെതിരെയുള്ള മനുഷ്യ സംഗമത്തില്‍ അതിന്റെ സംഘാടകരുടെ നിലപാടു തന്നെയാണു ശരി. ഞാന്‍ അവര്‍ക്കൊപ്പം മനുഷ്യ സംഗമത്തില്‍ അണിചേരുന്നു

We use cookies to give you the best possible experience. Learn more