| Monday, 10th October 2016, 11:15 pm

ദളിത്-മുസ്‌ലിം-ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വര്‍ഗ്ഗവും ജാതിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടിസ്ഥാനപരമായി ഇതര മതസാംസ്‌കാരിക ന്യൂനപക്ഷ സമൂഹങ്ങളിലെ  മര്‍ദ്ദിത ജനതയുടെ കൂടെ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന അംബേദ്കറൈറ്റ് ദളിത് സംഘടനയാണ് അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍(ASA). മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ക്കനുസൃതമായി ഏറിയും കുറഞ്ഞും സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (SFI) ഇതേ വാദങ്ങള്‍ തന്നെയാണ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍, എന്താണ് എ.എസ്.എ യുടെയും എസ്.എഫ്.ഐ യുടെയും മുസ്‌ലിം അനുഭവങ്ങള്‍?


ഇവിടെയാണ് എസ്.എഫ്.ഐയിലെയും, എ.എസ്.എയിലെയും സുഹൃത്തുക്കളോടുള്ള എന്റെ ചോദ്യം. എന്ത് കൊണ്ടാണ് കീഴാള രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ തന്നെ ഇത്തരം വിരോധാഭാസങ്ങള്‍ (paradox) സംഭവിക്കുന്നത്?


ഈയടുത്ത് ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയനിലേക്കു നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ഭാഗത്ത് ദളിത്-മുസ്‌ലിം ഐക്യത്തെ കുറിച്ചും മറ്റൊരുഭാഗത്ത് ദളിത്-മുസ്‌ലിം-ഇടതുപക്ഷ ഐക്യത്തെ കുറിച്ചുമുള്ള ചില ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നല്ലോ. ഈ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ദളിത് സംഘടനകളും ഇടതുപക്ഷവും  ഏതു മുസ്‌ലിംങ്ങളെയാണ് അഭിമുഖീകരിക്കുന്നത് എന്ന അന്വേഷണം പ്രസക്തമാണ്.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ (ASA), കേരളത്തിലെ സി.പി.ഐ.എം എന്നിവയിലെ മുസ്‌ലിം അനുഭവങ്ങളെ ഉദാഹരണമായി എടുത്തു നമുക്ക് പരിശോധിക്കാം.

അടിസ്ഥാനപരമായി ഇതര മതസാംസ്‌കാരിക ന്യൂനപക്ഷ സമൂഹങ്ങളിലെ  മര്‍ദ്ദിത ജനതയുടെ കൂടെ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന അംബേദ്കറൈറ്റ് ദളിത് സംഘടനയാണ് അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍(ASA). മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ക്കനുസൃതമായി ഏറിയും കുറഞ്ഞും സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (SFI) ഇതേ വാദങ്ങള്‍ തന്നെയാണ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍, എന്താണ് എ.എസ്.എ യുടെയും എസ്.എഫ്.ഐ യുടെയും മുസ്‌ലിം അനുഭവങ്ങള്‍?.

ആദ്യമായി എ.എസ്.എ യെ പരിശോധിക്കാം.  എവിടെയുള്ള, ഏതു തരം മുസ്‌ലിം വിദ്യാര്‍ഥികളാണ്  എ.എസ്.എയുടെ മുസ്‌ലിം അടിത്തറയായി പ്രവര്‍ത്തിക്കുന്നത്?  അതു വരുന്നത് പ്രധാനമായും രണ്ട് പ്രദേശങ്ങളിലെ, രണ്ട് വിഭാഗങ്ങളില്‍ നിന്നാണ്. കേരളവും കശ്മീരും.  ബീഹാര്‍, ബംഗാള്‍, ജാര്‍ഘണ്ഡ്, ആന്ധ്ര പോലെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളുമായി വിലയിരുത്തുമ്പോള്‍ ആര്‍ക്കും മനസ്സിലാകുന്ന ഒരുകാര്യം ഈ രണ്ട് പ്രദേശത്തെയും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട ജീവിത നിലവാരമുള്ളവരും സാമ്പത്തികമായും വിദ്യാഭ്യാസപരമായും  താരതമ്യേന മെച്ചപ്പെട്ടവരുമാണ് എന്നുള്ളതാണ്.

സമുദായത്തിനകത്തെ ജീവിത നിലവാര സൂചിക വെച്ച് കൊണ്ടാണ്  (intra communtiy), അല്ലാതെ വിവിധ  സമുദായങ്ങള്‍ക്കിടയിലെ (inter communtiy) വികസന സൂചികകളുടെ അടിസ്ഥാനത്തിലല്ല ഞാനിക്കാര്യം പറയുന്നത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇത്തരം പിന്നോക്ക പ്രദേശങ്ങളിലെ മുസ്‌ലിം  സമുദായങ്ങളിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍  എ. എസ്.എക്ക് ഇതുവരെയും സാധിച്ചിട്ടില്ല.


എ.എസ്.എയുടെ ഏറ്റവും വലിയ  അടിത്തറയായ ആന്ധ്രാ-തെലുങ്കാന പ്രദേശങ്ങളിലെ ദളിത് വിദ്യാര്‍ഥികളാണ്.  ഈ പ്രദേശങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ പോലും എ.എസ്.എക്കു അടിത്തറ ഉണ്ടാക്കിയെടുക്കാനോ, അവിടങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് എ.എസ്.എയുടെ നേതൃത്വത്തിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനോ കഴിഞ്ഞിട്ടില്ല.


എ.എസ്.എയുടെ ഏറ്റവും വലിയ  അടിത്തറയായ ആന്ധ്രാ-തെലുങ്കാന പ്രദേശങ്ങളിലെ ദളിത് വിദ്യാര്‍ഥികളാണ്.  ഈ പ്രദേശങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ പോലും എ.എസ്.എക്കു അടിത്തറ ഉണ്ടാക്കിയെടുക്കാനോ, അവിടങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് എ.എസ്.എയുടെ നേതൃത്വത്തിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനോ കഴിഞ്ഞിട്ടില്ല.

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍  തെലുങ്ക് മുസ്‌ലിം വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഉറുദു ഡിപ്പാര്‍ട്‌മെന്റിലാണ്. ഉറുദു ഡിപ്പാര്‍ട്‌മെന്റിനെ പൊതുവില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായി തന്നെ പല ചര്‍ച്ചകളിലും കണക്കാക്കാറില്ല എന്നതാണ് അനുഭവം. അവിടുത്തെ വിദ്യാര്‍ഥികളോട് സംസാരിച്ചപ്പോള്‍ പലരും സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി.

ഈ അനുഭവത്തില്‍ നിന്ന് എ.എസ്.എയും വ്യത്യസ്തമല്ല എന്നതാണ് ഏറെ രസകരം. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നോ കശ്മീരില്‍ നിന്നോ ഉള്ള  എല്ലാ മുസ്‌ലിം വിദ്യാര്‍ഥികളും ഒരേ പോലെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ളവരാണെന്നോ,അവരെല്ലാം  എ.എസ്.എയിലെ അംഗങ്ങള്‍ ആണെന്നോ അല്ല ഈ പറഞ്ഞതിനര്‍ത്ഥം.

മറിച്ച്, എ.എസ്.എ യുടെ ജനകീയ മുസ്‌ലിം അടിത്തറ മുസ്‌ലിംകള്‍ക്കിടയില്‍ താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന, താരതമ്യേന മെച്ചപ്പെട്ട സാമൂഹിക സാംസ്‌കാരികവിദ്യഭ്യാസ മൂലധനം ഉള്ള മുസ്‌ലിം വിദ്യാര്‍ഥികളാണ് എന്ന വസ്തുതയിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ദളിത്-മുസ്‌ലിം രാഷ്ട്രീയ ഐക്യത്തിനു  വേണ്ടി ഏറെ ആവശ്യം ഉന്നയിക്കപ്പെട്ട കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ തിരഞ്ഞെടുപ്പുകളില്‍ പ്രധാനപ്പെട്ട മത്സരാര്‍ഥികളായി എത്തിയ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ  മലയാളികള്‍ ആയിരുന്നുവെന്നത് യാദൃശ്ചികമായിരുന്നോ? എ.എസ്.എ യുടെ നേതൃനിരയില്‍ എത്തിയവരുടെ സ്ഥിതിയും ഏറെ വ്യത്യസ്തമൊന്നുമല്ല.

അടുത്തപേജില്‍ തുടരുന്നു


ഔദ്യോഗികമായി തന്നെ സി.പി.ഐ.എം പലപ്പോഴായി വ്യക്തമാക്കിയ  മുസ്ലിം-ഇടത് സഖ്യത്തെ കുറിച്ച് ഇത്തരം അനുഭവങ്ങള്‍  എന്താണ് പറഞ്ഞ് തരുന്നത്?, ഏതുതരം മുസ്‌ലിംകളെയാണ്  തിരഞ്ഞെടുപ്പ് കാലത്തിനു  പുറത്തുള്ള രാഷ്ട്രീയ പരിസരങ്ങളില്‍, ഇടപെടലുകളില്‍ സി.പി.ഐ.എം കൂടെ കൂട്ടാന്‍ താല്‍പര്യപ്പെടുന്നത്?


എന്തു കൊണ്ടാണ് എ.എസ്.എക്ക് സാമൂഹികമായി ഉന്നത ശ്രേണിയില്‍ നില്‍ക്കുന്ന മുസ്‌ലിംങ്ങളെ മാത്രം പങ്കാളികളായി ലഭിക്കുന്നത്? മെച്ചപ്പെട്ട സാമൂഹികസാംസ്‌കാരിക വിദ്യഭ്യാസ മൂലധനം ഉള്ള മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം എ.എസ്.എ അതിന്റെ മുസ്‌ലിം ശ്രോതാക്കളെ തിരയുന്നത്?, അല്ലെങ്കില്‍, എന്തു കൊണ്ടാണ് സാമൂഹികമോ സാമ്പത്തികമോ സാംസ്‌കാരികമോ ആയി ഉന്നതിയില്‍ നില്‍ക്കുന്ന മുസ്‌ലിംകള്‍ക്ക് മാത്രം എ.എസ്.എ പോലെയുള്ള ഒരു അംബേദ്കറൈറ്റ് സംഘടനയോട്, സംഘടനയില്‍  ഇടപെടാനാവുന്നത്? ഏറ്റവും പ്രധാനമായി, എ.എസ്.എ ഉയര്‍ത്തിപ്പിടിക്കുന്ന  ദളിത്-മുസ്‌ലിം എന്ന അവകാശ വാദത്തോട് ഈ അനുഭവങ്ങള്‍ എങ്ങിനെയാണ് നാം ചേര്‍ത്തു വെച്ച് വായിക്കേണ്ടത്?

ഇനി നമുക്ക് രണ്ടാമത്തെ വസ്തുതയിലേക്ക് വരാം. മുസ്‌ലിം സമുദായവുമായുള്ള ഇടപെടലില്‍ എവിടെയാണ്, എങ്ങിനെയാണ് എസ്.എഫ്.ഐയും അവരുടെ മാതൃസംഘടനയും അവരെ പ്രതിഷ്ഠിക്കുന്നത് ? എനിക്ക് കൂടുതല്‍ സുപരിചിതമായ കേരളത്തില്‍ നിന്നുള്ള രണ്ട് ഉദാഹരണങ്ങള്‍ ഇവിടെ പങ്കു വെക്കാം.

ഒന്ന്, സി.പി.ഐ.എം മുന്‍കൈയില്‍ മുഖ്യധാരാ മാസികയുടെ പ്രകാശനത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം കോഴിക്കോട്  സംഘടിപ്പിച്ച മാപ്പിള മുസ്‌ലിംചരിത്രം എന്ന സെമിനാറിന്റെ ഉദ്ഘാടന വേളയില്‍ നിലവിലെ കേരള മുഖ്യ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ നടത്തിയ പ്രസംഗമാണ്. ആ പ്രസംഗത്തില്‍  “കേരള മുസ്‌ലിം ചരിത്രത്തിന്റെ ആധാരമായി പിണറായി വിജയന്‍ ഏറെയും അവലംബിച്ചത്  കേരളത്തിലെ മുസ്‌ലിംകളുടെ ഒരു സലഫീ വത്കൃതമായ ചരിത്രരചനാ രീതിയെയും അത്തരം സ്രോതസ്സുകളെയുമാണ്.

മുസ്‌ലിം നവോധാനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളൊക്കെയും കേരളത്തിലെ മുജാഹിദ് സംഘടനകളുടെ പൂര്‍വ്വരൂപമായ സംഘടനകളെയും വ്യക്തികളെയും ആസ്പദമാക്കിയിട്ടായിരുന്നു. വിമര്‍ശനാത്മകമായ ഒരു ചോദ്യം പോലും ഉന്നയിക്കാതെ എങ്ങിനെയാണ് അദ്ദേഹത്തിന് ഇങ്ങിനെയൊരു മലയാളി മുസ്‌ലിം ചരിത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്ന കാര്യം ഒരു ചരിത്രവിദ്യാര്‍ഥി എന്ന നിലയില്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നു.

കേരളത്തിന്റെ രാഷ്ട്രീയ സമ്പത്ഘടനയെ കുറിച്ച് സാമാന്യ ധാരണയുള്ള ഏതൊരാള്‍ക്കും എളുപ്പത്തില്‍ കണ്ടെത്താവുന്ന ഒരു കാര്യമാണ്  സലഫികളുടെ പൊതുവിലും അവരുടെ നേതൃത്വത്തിലുള്ളവരുടെ പ്രത്യേകിച്ചും വര്‍ഗ്ഗ സ്ഥാനം (class position) എന്താണെന്ന് എന്നത്.  ആ പ്രദേശത്തിന്റെ രാഷ്ട്രീയ സമ്പദ്ഘടന (political economy) മനസ്സിലാക്കിയ ആര്‍ക്കും തിരിച്ചറിയാവുന്നതേ ഉള്ളൂ.


എന്നിട്ടും എന്തു കൊണ്ടാണ് സി.പി.ഐ.എമ്മിനും അവരുടെ ബുദ്ധിജീവികള്‍ക്കും മലയാളി  മുസ്‌ലിം ചരിത്രത്തിന്റെ സലഫി വായന പ്രിയപ്പെട്ടതായി മാറുന്നത്?  തെരെഞ്ഞെടുപ്പ് കാലയളവില്‍ താഴ്ന്ന വിഭാഗം മുസ്‌ലിംങ്ങളില്‍ തങ്ങളുടെ അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറുള്ള സി.പി.ഐഎമ്മിന്റെ  ബൗദ്ധിക സഹചാരികളായി  മിക്കപ്പോഴും സലഫികള്‍ മാറുന്നത് എന്തുകൊണ്ടാണ്?.


കഴിഞ്ഞ നൂറ്റാണ്ടിലെ ഏകദേശം എല്ലാ സലഫി നേതാക്കളും ഉന്നത വര്‍ഗ്ഗ, ജാതി, ഫ്യൂഡല്‍ മുസ്‌ലിം പശ്ചാത്തലത്തില്‍ നിന്ന് മാത്രം വന്നവരാണ്.  മാത്രമല്ല സാമൂഹികവും രാഷ്ട്രീയവും മതപരവുമായ പൊതു നിലപാടുകളില്‍ അവര്‍ തങ്ങളുടെ വര്‍ഗ താല്പര്യങ്ങള്‍ മിക്കപ്പോഴും  പ്രകടമാക്കിയിട്ടുണ്ട് താനും. ഇതിന്റെ മികച്ച ഉദാഹരണമാണ് നിലവിലുള്ള സലഫി സംഘടനകള്‍ അവരുടെ പൂര്‍വ്വ രൂപമായി അവതരിപ്പിക്കുന്ന മുസ്‌ലിം ഐക്യ സംഘം, നിക്ഷ്പക്ഷ സംഘം എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍.

കൊടുങ്ങല്ലൂര്‍ ഭാഗത്തെ സമ്പന്ന തറവാടുകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി രൂപം കൊണ്ട സംഘടനയായിരുന്നു നിക്ഷ്പക്ഷ സംഘം.  മുസ്‌ലിം ഐക്യ സംഘമാവട്ടെ, പാവപ്പെട്ടവരെ ചൂഷണം ചെയ്യാന്‍ വേണ്ടി എക്കാലത്തെയും സമ്പന്ന വര്‍ഗം ഉപയോഗിച്ച് പോന്ന,  ഇസ്‌ലാമില്‍ വിലക്കപ്പെട്ട പലിശക്കനുകൂലമായ നിലപാട് സ്വീകരിച്ചു കൊണ്ടായിരുന്നു അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് തന്നെ.

ആദ്യകാലത്ത് ഐക്യസംഘത്തോട് അനുഭാവം പുലര്‍ത്തിയിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പോലുള്ളവര്‍ ഐക്യ സംഘത്തില്‍ നിന്നും രാജിവെച്ചുപോരാന്‍ തന്നെ കാരണം ഐക്യ സംഘത്തിന്റെ ഇത്തരം സാമൂഹികമത വിരുദ്ധ സാമ്പത്തിക നിലപാടുകള്‍ ആയിരുന്നു. കേരളത്തിലെ സലഫി സംഘടനകളുടെ അടിത്തറ എന്ത് തരം  വര്‍ഗ്ഗ, ജാതി, സാമ്പത്തിക താല്പര്യങ്ങളെ മുന്‍നിര്‍ത്തി ആയിരുന്നു  എന്നു ഇതില്‍ നിന്നും വ്യക്തമാണല്ലോ. .

അടുത്തപേജില്‍ തുടരുന്നു


സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍, മുസ്‌ലിംങ്ങള്‍ക്കിടയില്‍ വെറും പത്തു ശതമാനത്തില്‍ താഴെവരുന്നവരെ പ്രതിനിധീകരിക്കുന്ന  മുസ്‌ലിംങ്ങളെ ജമാഅത്തെ ഇസ്‌ലാമിക്ക് എങ്ങിനെ  മുസ്‌ലിം സമുദായത്തിന്റെ മൊത്തം രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനാകും എന്നൊക്കെ ചോദിക്കാറുള്ള സി.പി.ഐ.എമ്മിന് സലഫിസത്തെ കുറിച്ചുള്ള ഒരു കവര്‍ സ്റ്റോറി തയ്യാറാക്കുമ്പോള്‍ പത്ത് ശമാനത്തില്‍ താഴെ വരുന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് പ്രധാനമാവുന്നത് എന്തുകൊണ്ടാണ്?.


സദ്‌റുദ്ദീന്‍ വാഴക്കാട്

എന്നിട്ടും എന്തു കൊണ്ടാണ് സി.പി.ഐ.എമ്മിനും അവരുടെ ബുദ്ധിജീവികള്‍ക്കും മലയാളി  മുസ്‌ലിം ചരിത്രത്തിന്റെ സലഫി വായന പ്രിയപ്പെട്ടതായി മാറുന്നത്?  തെരെഞ്ഞെടുപ്പ് കാലയളവില്‍ താഴ്ന്ന വിഭാഗം മുസ്‌ലിംങ്ങളില്‍ തങ്ങളുടെ അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറുള്ള സി.പി.ഐഎമ്മിന്റെ  ബൗദ്ധിക സഹചാരികളായി  മിക്കപ്പോഴും സലഫികള്‍ മാറുന്നത് എന്തുകൊണ്ടാണ്?.

ദേശാഭിമാനി വാരികയില്‍ സലഫിസത്തെ കുറിച്ച് ഈയിടെ  പ്രസിദ്ധീകരിച്ച മുഖലേഖനം (മതവും മനോവിഭ്രാന്തിയും, 31, ജൂലൈ 2016) മേല്‍ ചോദ്യങ്ങളെ കുറേക്കൂടി വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കും.  ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകനും, അതേ സംഘടനയുടെ മുഖ പത്രമായ പ്രബോധനം വാരികയുടെ സീനിയര്‍ സബ് എഡിറ്ററുമായ സദറുദ്ധീന്‍ വാഴക്കാടാണ് സലഫിസത്തെ കുറിച്ചുള്ള ആ ദീര്‍ഘ ലേഖനം എഴുതിയിരിക്കുന്നത്.

പിണറായി വിജയന്റെ മേല്‍ സൂചിപ്പിച്ച പ്രസംഗം പോലെ , ജമാഅത്തെ ഇസ്ലാമി നേതാവെഴുതിയ ദേശാഭിമാനി ലേഖനത്തിലും  മാപ്പിള മുസ്‌ലിമിന്റെ വഹാബി വല്‍കൃത ഹിസ്റ്റോറിയോഗ്രഫിയെ ഉയര്‍ത്തിക്കാട്ടുക മാത്രമല്ല ചെയ്യുന്നത്. ഒപ്പം  പാരമ്പര്യ മലയാളി മുസ്‌ലിംങ്ങളില്‍ തൊണ്ണൂറ് ശതമാനം വരുന്ന താഴ്ന്ന വിഭാഗങ്ങള്‍ക്കെതിരെ അടിസ്ഥാന രഹിതമായ പല  ആരോപണങ്ങളും ഉന്നയിക്കുകയും കൂടി ചെയ്യുന്നുണ്ട്.

സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍, മുസ്‌ലിംങ്ങള്‍ക്കിടയില്‍ വെറും പത്തു ശതമാനത്തില്‍ താഴെവരുന്നവരെ പ്രതിനിധീകരിക്കുന്ന  മുസ്‌ലിംങ്ങളെ ജമാഅത്തെ ഇസ്‌ലാമിക്ക് എങ്ങിനെ  മുസ്‌ലിം സമുദായത്തിന്റെ മൊത്തം രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനാകും എന്നൊക്കെ ചോദിക്കാറുള്ള സി.പി.ഐ.എമ്മിന് സലഫിസത്തെ കുറിച്ചുള്ള ഒരു കവര്‍ സ്റ്റോറി തയ്യാറാക്കുമ്പോള്‍ പത്ത് ശമാനത്തില്‍ താഴെ വരുന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് പ്രധാനമാവുന്നത് എന്തുകൊണ്ടാണ്?.


കേരളത്തിന്റെ രാഷ്ട്രീയ സമ്പത്ഘടനയെ കുറിച്ച് സാമാന്യ ധാരണയുള്ള ഏതൊരാള്‍ക്കും എളുപ്പത്തില്‍ കണ്ടെത്താവുന്ന ഒരു കാര്യമാണ്  സലഫികളുടെ പൊതുവിലും അവരുടെ നേതൃത്വത്തിലുള്ളവരുടെ പ്രത്യേകിച്ചും വര്‍ഗ്ഗ സ്ഥാനം (class position) എന്താണെന്ന് എന്നത്.  ആ പ്രദേശത്തിന്റെ രാഷ്ട്രീയ സമ്പദ്ഘടന (political economy) മനസ്സിലാക്കിയ ആര്‍ക്കും തിരിച്ചറിയാവുന്നതേ ഉള്ളൂ.


ഔദ്യോഗികമായി തന്നെ സി.പി.ഐ.എം പലപ്പോഴായി വ്യക്തമാക്കിയ  മുസ്ലിം-ഇടത് സഖ്യത്തെ കുറിച്ച് ഇത്തരം അനുഭവങ്ങള്‍  എന്താണ് പറഞ്ഞ് തരുന്നത്?, ഏതുതരം മുസ്‌ലിംകളെയാണ്  തിരഞ്ഞെടുപ്പ് കാലത്തിനു  പുറത്തുള്ള രാഷ്ട്രീയ പരിസരങ്ങളില്‍, ഇടപെടലുകളില്‍ സി.പി.ഐ.എം കൂടെ കൂട്ടാന്‍ താല്‍പര്യപ്പെടുന്നത്?

ഇവിടെയാണ് എസ്.എഫ്.ഐയിലെയും, എ.എസ്.എയിലെയും സുഹൃത്തുക്കളോടുള്ള എന്റെ ചോദ്യം. എന്ത് കൊണ്ടാണ് കീഴാള രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ തന്നെ ഇത്തരം വിരോധാഭാസങ്ങള്‍ (paradox) സംഭവിക്കുന്നത്?. അല്ലെങ്കില്‍, മുസ്‌ലിം സമുദായവുമായുള്ള ഏതൊരു വ്യവഹാരത്തിനും ഇങ്ങിനെ  വിരോധാഭാസങ്ങളില്‍ ചെന്നവസാനിക്കാന്‍ മാത്രമേ  കഴിയൂ എന്നാണോ? അതോ മുസ്‌ലിം അന്വേഷണങ്ങള്‍ തന്നെ ഒരു വിരോധാഭാസമാണ് എന്നാണോ?

കുറിപ്പ്

1, ഈ ലേഖനത്തില്‍ ജാതി എന്നു പ്രയോഗിച്ചത് മുസ്‌ലിംങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക അധികാരശ്രേണീ ബന്ധങ്ങളെയും അവയുടെ പുനരുത്പാദനത്തെയും സൂചിപ്പിക്കാനാണ്. ഈ അധികാര ബന്ധത്തെയും പല തരത്തില്‍ നടക്കുന്ന അതിന്റെ സ്ഥാപനവല്‍ക്കരണത്തെയും ഹിന്ദു മതത്തിലെ ജാതി എന്ന ആശയത്തെ ഉപയോഗിച്ച് മനസ്സിലാക്കാന്‍ പറ്റുമോ എന്നത് പല സാമൂഹിക ശാസ്ത്രജ്ഞരും ഉന്നയിച്ച ഒരു ചോദ്യമാണ്.

മുസ്‌ലിംങ്ങള്‍ക്കിടയിലെ ഈ അധികാര ബന്ധങ്ങളെ പൂര്‍ണ്ണമായും ഹിന്ദു മതത്തിലെ ജാതി എന്ന പരികല്പനക്കു പുറത്തു നിന്ന് മനസ്സിലാക്കാന്‍ കഴിയും എന്നു ഒരു വിഭാഗം വാദിക്കുമ്പോള്‍, ഹിന്ദു മതത്തിലെ ജാതി അനുഭവങ്ങളെ വെച്ച് കൊണ്ട് മാത്രമേ അതിനു കഴിയുകയുള്ളൂ എന്നാണു മറ്റു ചിലരുടെ വാദം. ഈ രണ്ടു വാദങ്ങളും അപൂര്‍ണ്ണമാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

2, ഈ ലേഖനത്തിലെ സലഫി എന്ന പ്രയോഗത്തിന്റെ പരിധിയില്‍ മുജാഹിദ് എന്നും ജമാഅത്തെ ഇസ്‌ലാമി എന്നും   പൊതുവെ അറിയപ്പെടുന്ന സംഘടനകളാണ് വരുന്നത്.

സാലിഹ് പുത്തന്‍തെരുവ് (ഹൈദരാബാദ് സര്‍വ്വകലാശാലയില്‍  താരതമ്യ സാഹിത്യപഠനത്തില്‍ വിദ്യാര്‍ഥി)

Latest Stories

We use cookies to give you the best possible experience. Learn more