| Friday, 25th October 2019, 12:28 pm

നാല് വര്‍ഷത്തിനിടെ കച്ചവടം പകുതിയായി കുറഞ്ഞ് ഹോണ്ട കാര്‍സ്; ഗുജറാത്തിലെ സ്ഥലം വില്‍ക്കും, നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കാര്‍ കച്ചടം ഏതാണ്ട് പകുതിയായതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രകിയയില്‍ മാറ്റം വരുത്തുന്നതിനും ചെലവ് വെട്ടിക്കുറക്കാനും തീരുമാനിച്ചു. രാജ്യത്തെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളില്‍ ഒന്ന് അടച്ചുപൂട്ടാനും സാധ്യതയുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് ഒരു ലക്ഷം കാറുകളുടെ കുറവാണ് ഹോണ്ടക്കുണ്ടായത്. ഇതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലെ നിര്‍മ്മാണം ഹോണ്ട അവസാനിപ്പിച്ചേക്കും. രാജസ്ഥാനിലെ പ്ലാന്റില്‍ മാത്രമായി നിര്‍മ്മാണം ചുരുക്കാനാണ് ഹോണ്ട ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റ് ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണ്. ഈ പ്ലാന്റില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തി രണ്ടായിരം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണുള്ളത്. ആവശ്യം കുറഞ്ഞതിനാല്‍ ഇപ്പോള്‍ ഇവിടെ നിര്‍മ്മിക്കുന്ന കാറുകളുടെ എണ്ണം 30000 ആയി ചുരുങ്ങി. ഗുജറാത്തില്‍ കൈവശമുള്ള ഭൂമി വില്‍ക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more