Kerala News
തൃശൂരില്‍ സെയില്‍സ് ഗേള്‍ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 11, 01:23 pm
Sunday, 11th June 2023, 6:53 pm

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ഹോസ്റ്റലില്‍ തുണിക്കടയിലെ ജീവനക്കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിക്കുളം സ്വദേശിനിയായ റിന്‍സിയെ(24)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലെ തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്ത് വരികയായിരുന്നു റിന്‍സി. പൊലീസ് പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുന്നറിയപ്പ്

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യത്തിന് വിദഗ്ധരുടെ സഹായം തേടുക.

Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530

Content Highlight: Sales girl hanged in hostel in Thrissur