| Monday, 31st December 2018, 9:38 pm

എന്നെ സലിം കെ.ഉമ്മറാക്കി; മനുഷ്യനായി ജീവിക്കുമ്പോള്‍ അന്തസ് വേണമെന്നതിനാലാണ് ഇപ്പോള്‍ ഇതൊക്കെ പറയുന്നത്: വ്യാജ വാര്‍ത്തയ്‌ക്കെതിരെ സലിംകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടന്‍ സലിം കുമാര്‍. എന്നെ ചിലര്‍ സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണമെന്നും സലിം കുമാര്‍ പറഞ്ഞു.

ക്യാംപസില്‍ ഐ.എസ് ഭീകരവാദികളോ എന്ന ചോദ്യമുയര്‍ത്തിയുള്ള ഏഷ്യനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് സലിംകുമാര്‍ ഇക്കാര്യം പറഞ്ഞത്. വ്യാജവാര്‍ത്ത നല്‍കിയ ജനം ടിവിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കറുപ്പണിഞ്ഞ് തൊപ്പി വെച്ച് കൊണ്ടായിരുന്നു സലിം കുമാര്‍ ചര്‍ച്ചയ്‌ക്കെത്തിയത്.

Read Also : സമസ്തയുടെ “മഅ്ദിന്‍” വേദിയില്‍ വക്കംമൗലവിയുടെയും മക്തി തങ്ങളുടെയും പ്രവര്‍ത്തനങ്ങളെ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസംഗം

“ഞാന്‍ ഇപ്പോ എന്റെ വീട്ടിലാണ് ഇരിക്കുന്നത്. അപ്പോ വീട്ടില്‍ ഇടണ്ട ട്രസ്സ് അല്ല ഇത്. ഞാന്‍ ആ സംഭവത്തോടുള്ള ഒരു പ്രതിഷേധമായിട്ടാണ് ഈ വസ്ത്രമണിഞ്ഞ് ഇന്ന് ഈ ചര്‍ച്ചയില്‍ വന്നത്. സംഭവം നടന്നപ്പോള്‍ കുറെ ഓണ്‍ ലൈന്‍ പത്രക്കാര്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ അവരോട് നടന്ന സംഭവങ്ങളെ കുറിച്ച, സത്യാവസ്ഥ പറഞ്ഞു കൊടുത്തു. അത് കുറെ ഓണ്‍ലൈനില്‍ വന്നപ്പോള്‍ അതില്‍ പല കമന്റുകള്‍ വന്നകൂട്ടത്തില്‍ ഒരാള്‍ കമന്റിട്ടിരുന്നത് സലിം കുമാര്‍ എന്നല്ല. സലിം കെ. ഉമ്മര്‍ എന്നാണ്. പിന്നെ സലാം കുമാര്‍ എന്നും.” ചിരിച്ചു കൊണ്ട് സലിം കുമാര്‍ പറഞ്ഞു.

“ഒരു മനുഷ്യന്‍ എന്ന രീതിയില്‍ ആ പിള്ളേര്‍ക്ക് വേണ്ടി അത് പറയയേണ്ടതാണെന്ന് തോന്നി. അത് പറഞ്ഞപ്പോള്‍ എന്നെ തീവ്രവാദിയാക്കി, എന്നെ ബിന്‍ലാദനാക്കുമെന്നാണ് എന്റെ സംശയം. അപോ എന്തായാലും ശരി ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്. ആ പിള്ളേര് എന്താണ് ചെയ്തതെന്ന് അറിയുന്ന ആ കൊളേജിലില്ലാത്ത ഒരാള്‍ ഞാന്‍ മാത്രമായിരുന്നു. എനിക്ക് ഈ സമൂഹത്തോട് വിളിച്ച് പറയണം. ഇതാണ് അവിടെ നടന്നതെന്ന്. എന്റെ ശബ്ദം കേള്‍ക്കുന്നത് കുറച്ചാളുകള്‍ മാത്രമായിരിക്കാം. എന്നാലും അവസാനം വരെ ആ കുട്ടികളൊടൊപ്പമായിരിക്കും”. സലിം കുമാര്‍ പറഞ്ഞു.

Read Also : പോടോ..മിണ്ടിപ്പോകരുത്, താനേത് പത്രമാണ്; മുന്നണി പ്രവേശനമല്ല വിഷയം വനിതാ മതിലാണ്: മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതയായി ഗൗരിയമ്മ

ഇതിന്റെ പേരില്‍ നാളെ നിങ്ങളുടെ സിനിമയെ ഐ.എസ് അനുകൂലിയുടെന്ന മട്ടില്‍ ചിലര്‍ അക്രമിക്കുകയില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് ്അതെ അതാണ് കാലം എന്നായിരുന്നു സലിംകുമാറിന്റെ മറുപടി. “അതെ അതാണ് കാലം. എന്നാലും സത്യമെന്നൊരു സംഭവമില്ലേ. നാളെ ഇതിന്റെ കുറെ കുരിശ് ചുമക്കേണ്ടി വരും. എന്നാലും ഒരു മനുഷ്യനായി ജീവിക്കുമ്പോള്‍ കുറച്ച് അന്തസ് വേണം. അതിന് വേണ്ടിയാണ്. ഇതിന്റെ പേരില്‍ എന്തനുഭവിക്കാനും ഞാന്‍ തയ്യാറാണ്” എന്നും സലിം കുമാര്‍ വ്യക്തമാക്കി.

Read Also : ‘എന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പ് വസ്ത്രമണിഞ്ഞെത്തിയത്’ ; വിദ്യാര്‍ത്ഥികളെ ഐ.എസ് തീവ്രവാദികളാക്കിയ ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ സലീംകുമാര്‍

“പത്ത് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം എക്‌സ്‌ക്ലൂസിവ് വാര്‍ത്ത ആയി കൊടുക്കുക എങ്ങനെയാണ്. ഇത് വളരെ കഷ്ടമാണ്. യഥാര്‍ത്ഥത്തില്‍ ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണം. ആ കുട്ടികള്‍ നാളെ ഈ സമൂഹത്തെ നയിക്കേണ്ട ആളുകളാണ്”. സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more