തിരുവനന്തപുരം: പ്രളയക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാലറി ചാലഞ്ച് പൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നീക്കത്തെ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായി തള്ളികളഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.
ഭീഷണിയും, അധികാരവും ഉപയോഗിച്ച് സര്‍ക്കാര്‍ ജീവനക്കാരെ വരുതിയിലാക്കാമെന്നുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യത്തിന് ജീവനക്കാര്‍ കനത്ത തിരിച്ചടി നല്‍കി. ചെന്നിത്തല പറയുന്നു.
ALSO READ: മോഹന്‍ലാലിന്റെ പോസിറ്റിവ് എനര്‍ജി; ട്രോളുകള്‍ക്ക് അവസാനമില്ല
സാലറി ചാലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേത് എന്ന് പറഞ്ഞ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന കണക്കുകള്‍ എല്ലാം വ്യാജമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റില്‍ മാത്രം 1500 പേര്‍ വിസമ്മത പത്രം നല്‍കിയെന്നും, ധനവകുപ്പില്‍ 173 പേരും, പൊതുഭരണ വകുപ്പില്‍ 70 പേരും, നിയമവകുപ്പില്‍ 40 പേരും വിസമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ ആരോപിച്ചു. 70 ശതമാനം അധ്യാപകരും സാലറി ചാലഞ്ചിന് വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറയുന്നുണ്ട്.
ALSO READ: സ്വിറ്റ്‌സര്‍ലാന്റിലെ ബുര്‍ഖ നിരോധനം; വോട്ടെടുപ്പ് ഇന്ന്
ശനിയാഴ്ച അവസാനിപ്പിക്കേണ്ടിയിരുന്ന സാലറി ചാലഞ്ച് വീണ്ടും നീട്ടിയെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവന ഉദ്ദേശിച്ച രീതിയില്‍ പദ്ധതി വിജയമാകാത്തത് കൊണ്ടാണെന്നും ചെന്നിത്തല പറയുന്നുണ്ട്.
പെന്‍ഷന്‍കാരോട് ഇഷ്ടമുള്ള തുക നല്‍കാനാണ് സര്‍ക്കാര്‍ പറഞ്ഞത്, ആ നിലപാട് സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തിലും പിന്തുടരണമായിരുന്നു ചെന്നിത്തല അഭിപ്രായപ്പെട്ടു.