| Monday, 23rd October 2023, 11:50 am

'എന്റെ സലാറിനായി കാത്തിരിക്കാന്‍ വയ്യ' പ്രഭാസിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്; സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി 'സലാർ' ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള റിബല്‍ സ്റ്റാര്‍ പ്രഭാസിന് ഇന്ന് 44ാം ജന്മദിനം. പ്രഭാസിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പിറന്നാൾ ആശംസകളുമായി ‘സലാർ’ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. സലാര്‍ അണിയറ പ്രവർത്തകർ അതോടൊപ്പം ട്വിറ്ററില്‍ പ്രഭാസിന്റെ പ്രത്യേക ഇമോജിയും കൂടി പുറത്തിറക്കി.

പിറന്നാൾ ദിനത്തിൽ പ്രഭാസിന് ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജ് എത്തിയിരുന്നു.’അവിശ്വസനീയമായ വ്യക്തിത്വമുള്ള ഈ മനുഷ്യന് എന്‍റെ പിറന്നാൾ ആശംസകൾ, എന്റെ സലാറിനായി ഡിസംബർ 22 വരെ കാത്തിരിക്കാന്‍ വയ്യ’. എന്നാണ് പൃഥ്വി കുറിച്ചത്.

പ്രഭാസിന്റെ ജന്മദിനം ആഘോഷമാക്കാൻ ആരാധകരും രംഗത്തു ഉണ്ട് ബൈക്ക് റാലി മുതൽ കേക്ക് മുറിക്കൽ വരെ വിവിധ തരത്തിലുള്ള ആഘോഷ പരിപാടികളാണ് ആരാധകർ ഒരുക്കിയിട്ടുള്ളത്.

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിച്ച് പ്രഭാസ് നായകനായി എത്തുന്ന “സലാർ” എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ചിത്രം ഡിസംബർ 22ന് ലോകമെമ്പാടും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

പ്രഭാസ്-പൃഥ്വിരാജ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക. ചിത്രത്തിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് കൂടി ചിത്രത്തിന്റെ ഭാഗം ആയത് ചിത്രത്തിന്റെ കാത്തിരിപ്പിന് ഒരു പടി കൂടി ആവേശം കൂട്ടുന്നു. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസറും പോസ്റ്ററും എല്ലാം ഏറെ ശ്രദ്ധിക്ക പെട്ടിരുന്നു.
സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു.

ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് ഡിസംബർ 22 ന് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഡിജിറ്റൽ പി.ആർ.ഒ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി.ആർ.ഒ മഞ്ജു ഗോപിനാഥ്., മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്.

Content Highlight: Salar team out a special poster on  prabas birthday

We use cookies to give you the best possible experience. Learn more