| Tuesday, 21st January 2014, 3:28 pm

സലാല മൊബൈല്‍സ് പ്രതീക്ഷ നല്‍കുന്നു: സംവിധായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സലാല മൊബൈല്‍സിനെ കുറിച്ച് ഏറെ പ്രതീക്ഷയിലാണ് സംവിധായകന്‍ ശരത് ഹരിദാസ്.

സിനിമ റിലീസാവുന്നതിന് മുന്‍പ് തന്നെ സിനിമയിലുള്‍പ്പെടുത്തിയ മലബാര്‍ വെഡ്ഡിങ് ഇതിനോടകം പോപ്പുലറായി. സിനിമയുടെ പേരില്‍ കേരളമാകെ ധാരാളം കടകളും തുറന്നു കഴിഞ്ഞു.

തിരക്കഥയെഴുതുമ്പോള്‍ തന്നെ നായികയായി തന്റെ മനസിലുണ്ടായിരുന്നത് നസ്‌റിയയായിരുന്നെന്ന് ശരത് പറയുന്നു.

നിര്‍മ്മാതാവ് ആന്റോ ജോസഫും ഞാനും പലരെയും നായകരായി പരിഗണിച്ചു ആരിലും ഞങ്ങള്‍ തൃപ്തരാകാതെ വന്നപ്പോള്‍ ആന്റോ ചേട്ടനാണ് കഥ ദുല്‍ഖറിനോട് പറയുവാന്‍ പറയുന്നത്.

കുറേ കഥകള്‍ കേട്ടിരുന്ന ദുല്‍ഖര്‍ ഒരു ദിവസം തന്നെ ഈ കഥ കേള്‍ക്കുവാന്‍ മാറ്റിവച്ചു. ഞാന്‍ പനമ്പള്ളി നഗറിലെ വീട്ടില്‍ച്ചെന്നപ്പോള്‍ വളരെ ഹൃദ്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.

ഈ സിനിമയ്ക്ക് ദുല്‍ഖര്‍ നോ പറഞ്ഞാലും എന്നോട് നന്നായി പെരുമാറിയല്ലോ എന്നാണപ്പോള്‍ ഞാന്‍ വിചാരിച്ചത്.

കഥ കേള്‍ക്കുവാനിരുന്നപ്പോള്‍ കഥ മുഴുവന്‍ പറയുന്നതിന് പകരം തിരക്കഥ ഞാന്‍ സീന്‍ ഒന്നു മുതല്‍ വായിച്ചു കേള്‍പ്പിച്ചു. വായനയിലുടനീളം തിരക്കഥ കേട്ട് ദുല്‍ഖര്‍ കുറേ ചിരിച്ചു. എനിക്കതൊരു നല്ല പ്രോത്സാഹനമായിരുന്നെന്നും സംവിധായകന്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഒരു ലക്ഷത്തിലധികം ലൈക്ക് നേടിയ സിനിമയില്‍ സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍ പാടി അഭിനയിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.

തമിഴ് സിനിമയിലെ ഹാസ്യതാരം സന്താനം ഈ സിനിമയിലുണ്ട്. ഒരു പാട് സിനിമകളില്‍ മമ്മൂട്ടിയുടെ നായികയായ ഗീത ദുല്‍ഖറിന്റെ അമ്മയായിട്ടഭിനയിക്കുന്നു എന്നതുമൊരു പ്രത്യേകതയാണ്.

We use cookies to give you the best possible experience. Learn more