[]ദുല്‍ഖര്‍ സല്‍മാനും നസ്‌റിയയും ഒന്നിക്കുന്ന സലാല മൊബൈല്‍സ് ജനുവരി 23ന് തിയറ്ററുകളിലെത്തും.
നവാഗതനായ ശരത് എ ഹരിദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡിയാണ്.
എബിസിഡി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗ്രിഗറി ഈ ചിത്രത്തിലും ദുല്‍ഖറിനൊപ്പമുണ്ട്. സിദ്ധിഖ്, നാരായണന്‍ കുട്ടി, മാമുക്കോയ, ടിനി ടോം , രജത് മേനോന്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.
സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം സതീഷ് കുറുപ്പ്. ആന്റോ ജോസഫാണ് നിര്‍മാണം.
ചിത്രത്തില്‍ അഫ്‌സല്‍ എന്ന ചെറുപ്പക്കാരനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സാലാലയില്‍ ജോലിചെയ്യുന്ന ബന്ധു അയച്ചുകൊടുത്ത പണം കൊണ്ട് തുടങ്ങിയ സലാല മൊബൈല്‍സ് എന്ന മൊബൈല്‍ ഫോണ് കട നടത്തുന്ന സാധാരണക്കാരനായ അഫ്‌സലിന്റെ കഥയാണ് സലാല മൊബൈല്‍സ് പറയുന്നത്.
സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ഷഹാനയെന്ന പെണ്‍കുട്ടിയുമായി അഫ്‌സല്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.