ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഫുട്‌ബോള്‍ മാമാങ്കമാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ്. യൂറോപ്പിലെ ടോപ്പ് ഫൈവ് ടൂര്‍ണമെന്റുകളിലെ മികച്ച ക്ലബ്ബ് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഇന്നാണ്.
ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂളും ലാ ലിഗ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍.
ഇന്ന നടക്കുന്ന ഫൈനലിനെ ഒരു പ്രതികാരമായിട്ടാണ് ലിവര്‍പൂളിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല നോക്കികാണുന്നത്. 2018ലെ യു.സി.എല്‍ ഫൈനലില്‍ റയലിനോട് തോറ്റായിരുന്നു ലിവര്‍പൂളിന്റെ കപ്പ് നഷ്ടമായത്. ഫൈനലില്‍ 1നെതെിരെ മുന്ന് ഗോളിനായിരുന്നു റയലിന്റെ വിജയം.
ഈ വര്‍ഷം വിയ്യാറയലിനെതിരെ സെമിയില്‍ വിജയിച്ചതിന് ശേഷം ഫൈനലില്‍ റയലിനെ കിട്ടണം എന്നായിരുന്നു സല പറഞ്ഞത്. 2018ലെ ഫൈനലില്‍ അവരോട് തോറ്റതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിറ്റിയെ തോല്‍പ്പിച്ച് റയല്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ താരം ട്വീറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു
‘തീര്‍ക്കാന്‍ ബാക്കിയുള്ള ഒരു കണക്ക് ഞങ്ങള്‍ക്കുണ്ട്’. 2018ലെ ഫൈനല്‍ ഇപ്പോഴും സലയുടെ മനസില്‍ ഒരു കനലായി അവശേഷിക്കുന്നുണ്ടെന്ന് വ്യക്തം.
2018 സലയുടെ കരിയറിലെ മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു 44 ഗോളുകളായിരുന്നു താരം ആ വര്‍ഷം ലിവര്‍പൂളിനായി വ്യത്യസ്ത ലീഗുകളില്‍ നിന്നായി അടിച്ചുകൂട്ടിയത്.
2018ന് ശേഷം യു.സി.എല്‍ ഫൈനലില്‍ കളിക്കാനെത്തുന്ന റയലും പഴയ കണക്കുകള്‍ തീര്‍ക്കാന്‍ സലയും കൂട്ടരും കച്ച കെട്ടിയങ്ങുമ്പോള്‍ ഇത്തവണത്ത ഫൈനല്‍ മത്സരം ആവേശകരമാകുമെന്നുറപ്പാണ്.