ലിവര്‍പൂള്‍: മുന്നേറ്റതാരം മുഹമ്മദ് സലായുടെ ഹാട്രിക് മികവിലായിരുന്നു എതിരില്ലാത്ത നാല് ഗോളിന് ലിവര്‍പൂള്‍ ബേണ്‍മൗത്തിനെ തകര്‍ത്തത്. മത്സരം വമ്പന്‍ മാര്‍ജിനില്‍ ജയിക്കുകയും മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് തോല്‍ക്കുകയും ചെയ്തതോടെ ലീഗ് ടോപ്പേഴ്സായ് റെഡ്സ്.
മത്സരത്തിലെ ഹാട്രിക് നേട്ടം മുഹമ്മദ് സലായെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അര്‍ഹനാക്കി. എന്നാല്‍ പുരസ്കാരം സ്വീകരിക്കാന്‍ സലാഹ് തയ്യാറായില്ല.
പകരം സഹതാരം ജെയിംസ് മില്നറിനാണ് പുരസ്കാരം സലാഹ് മല്‍കിയത്. പൂളിനായി ഇന്നലെ 500 മത്സങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ സമ്മാനമായാണ് തനിക്ക് ലഭിച്ച മികച്ച താരത്തിനുള്ള പുരസ്കാരം സലാഹ് മില്‍നറിന് നല്‍കിയത്.
ഈ അവാര്‍ഡ് ഞാന്‍ സ്വീകരിക്കുന്നില്ല. ഇന്ന് ഈ പുരസ്കാരത്തിന് എന്തുകൊണ്ടും അര്‍ഹന്‍ മില്‍നറാണ്. ഇതുപോലെ ഇനിയും കളിക്കാനാകും എന്നാണ് എന്റെ പ്രതീക്ഷ. പക്ഷെ ഇന്നത്തെ ദിവസം മില്നറിനാണ്.സലാഹ് പറഞ്ഞു.