വര്‍ഷാന്ത്യത്തിലെ ലിവര്‍പൂളിന്റെ അവസാന മത്സരത്തില്‍ താരമായത് ഹാട്രിക്കടിച്ച ഫിര്‍മിനോയാണ്. എന്നാല്‍ പരിശീലകന്റേയും സ്റ്റാഫുകളുടേയും ഇടയില്‍ താരമായത് മുഹമ്മദ് സലായാണ്. ഹാട്രിക് തികയ്ക്കാന്‍ പെനല്‍റ്റി കിക്കിനുള്ള അവസരം ഫിര്‍മിനയോക്ക് നല്‍കിയാണ് സലാഹ് പരിശീലകന്റേയും ക്ലബിന്റേയും പ്രശംസ പിടിച്ചുപറ്റിയത്.
“When Mo gave Bobby the penalty I was close to crying. We all know how much Mo wants to score goals but he gave it to Bobby”
– Jurgen Klopp#LIVARS @LFC pic.twitter.com/domWwa4LMg
— Premier League (@premierleague) December 29, 2018
“” സലാ ഫിര്‍മിനോയ്ക്ക് പെനല്‍റ്റി കിക്കെടുക്കന്‍ അവസരം നല്‍കിയത് കണ്ട് ഞാന്‍ കരിച്ചിലിന്റെ വക്കോളമെത്തി. സലാഹ് ഗോള്‍ നേടേണ്ടതുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ആ ചാന്‍സാണ് ബോബിക്ക് നല്‍കിയത്”” ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു.
ALSO READ: മെല്‍ബണില്‍ ചരിത്ര നിമിഷം; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം
രണ്ടാം പകുതിയില്‍ പ്രതിരോധതാരം ലോവറൈനെ ഫൗള്‍ ചെയ്തതിന് അനുവദിച്ച പെനല്‍റ്റിയാണ് ഫിര്‍മിനോയ്ക്ക് നല്‍കിയത്. കിക്ക് വലയിലെത്തിച്ച താരം പൂളിനായി ആദ്യ ഹാട്രിക്കും സ്വന്തമാക്കി.
നിലവില്‍ 13 ഗോള്‍ വീതം നേടിയ ഔബമയോങും ഹാരി കെയ്നും സലായുമാണ് ഗോള്‍ഡന്‍ ബൂട്ടിനായി മത്സരത്തിനുള്ളത്.