Movie Day
'പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്‍'; ആവേശത്തിലാഴ്ത്തുന്ന സലാര്‍ റിലീസ് ട്രെയ്ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 18, 11:18 am
Monday, 18th December 2023, 4:48 pm

 

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാര്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ റിലീസ് ട്രെയ്ലര്‍ പുറത്തു വന്നു. ആരാധകരെ ഏറെ ആവേശത്തിലാക്കുന്ന ട്രെയ്ലര്‍ തന്നെയാണ് ഇത്. ചിത്രം ഡിസംബര്‍ 22നാണ് തിയേറ്ററില്‍ റിലീസിനെത്തുന്നത്.

‘കുട്ടിക്കാലത്ത് നിന്നോട് പറഞ്ഞ ആ കഥ, പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്‍. എത്രവലിയ പ്രശ്നമുണ്ടായാലും തന്റെ ശക്തമായ സൈന്യത്തെ ആശ്രയിക്കാതെ പരിഹാരം തേടിയത് ഒരാളോട് മാത്രം’ എന്ന് പറഞ്ഞ് കൊണ്ടാണ് ഈ റിലീസ് ട്രെയ്ലര്‍ ആരംഭിക്കുന്നത്.

സലാറെത്തുന്നതോടെ തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ഒരു ഗംഭീര തിരിച്ചുവരവാകും ഉണ്ടാവുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ബാഹുബലി 2 വിന് ശേഷം വന്ന പ്രഭാസ് ചിത്രങ്ങളായ സഹോ, രാധേ ശ്യാം, ആദി പുരുഷ് എന്നീ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയമായിരുന്നു നേരിട്ടത്.

ശ്രുതി ഹാസന്‍, ജഗപതി ബാബു, ഈശ്വരി റാവു, ബോബി സിംഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഹോംബാലെ ഫിലിംസിന്റെ കെ.ജി.എഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഡിജിറ്റല്‍ പി.ആര്‍.ഒ- ഒബ്സ്‌ക്യൂറ എന്റര്‍ടൈമെന്റ്, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്.

Content Highlight: Salaar’ trailer 2: Prabhas and Prithviraj’s action-drama is pure goosebumps