'സലാര്‍'; ഇത് ഇരുവരും പൊരുതി നേടിയ വിജയം
Film News
'സലാര്‍'; ഇത് ഇരുവരും പൊരുതി നേടിയ വിജയം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th December 2023, 11:54 am

രണ്ടാം വാരത്തിലും ബോക്‌സ് ഓഫീസില്‍ വിജയ പ്രദര്‍ശനം തുടര്‍ന്ന് ‘സലാര്‍’. ചിത്രം സൂപ്പര്‍ ഹിറ്റാകുമ്പോള്‍ റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ വന്‍ തിരിച്ചു വരവ് തന്നെയാണിത്. തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രശാന്ത് നീല്‍ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം.

ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗാണ്ടുര്‍, കെ.വി. രാമ റാവു എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സലാര്‍ ഈ വര്‍ഷം ക്രിസ്മസ് റിലീസ് ചിത്രങ്ങളില്‍ ഏറ്റവും അധികം കളക്ഷനില്‍ നേടിയ ചിത്രമാണ്. ഇതുവരെ 500 കോടിക്ക് മുകളില്‍ റെക്കോഡ് ബ്രേക്കിങ് ബ്ലോക്ക്ബസ്റ്റര്‍ ആയി സലാര്‍ മാറി.

ദേവയായി പ്രഭാസും, വരദ രാജ മന്നാര്‍ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ ആദ്യ ഭാഗം മിഴി തുറക്കുന്നത്.

മികവുറ്റ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മറ്റൊരു ലോകം തീര്‍ത്തിരിക്കുകയാണ് പ്രശാന്ത് നീല്‍. നല്ലൊരു മാസ് ക്ലാസ് ഫീലാണ് ചിത്രം ഓഡിയന്‍സിന് കൊടുക്കുന്നത്. ആക്ഷന്‍ തീ പാറും രംഗങ്ങള്‍ കൊണ്ടും ഇമോഷണല്‍ ഡ്രാമ കൊണ്ടും തീയേറ്ററുകളില്‍ ആരാധകര്‍ക്കിടയില്‍ ആവേശമാകുകയാണ് സലാര്‍. പ്രഭാസ് – പൃഥ്വിരാജ് കോംബോ കൊണ്ട് ചിത്രത്തിന് റിലീസിന് മുന്‍പ് തന്നെ വന്‍ സ്വീകാര്യത നേടിയിരുന്നു.

അഞ്ച് ഭാഷകളിലായി (തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ) എത്തിയ ചിത്രത്തില്‍
ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന സലാറില്‍ വമ്പന്‍ താരനിര തന്നെയാണ് ഉള്ളത്. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

ഛായാഗ്രഹണം – ഭുവന്‍ ഗൗഡ, സംഗീത സംവിധാനം – രവി ബസ്രുര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ടി.എല്‍. വെങ്കടചലപതി, ആക്ഷന്‍സ് – അന്‍മ്പറിവ്, കോസ്റ്റ്യൂം – തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ – ഉജ്വല്‍ കുല്‍കര്‍ണി, വി.എഫ്.എക്‌സ് – രാഖവ് തമ്മ റെഡ്ഡി, പി.ആര്‍.ഒ – മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് – ബിനു ബ്രിങ്‌ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlight: Salaar; This is a victory that both of them fought for