| Thursday, 6th July 2023, 7:49 am

പ്രഭാസിനൊപ്പം മാസ് വില്ലനായി പൃഥ്വിരാജ്? സലാര്‍ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ചിത്രം സലാറിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് പുലര്‍ച്ചെ 5.12നാണ് ടീസര്‍ പുറത്തിറങ്ങിയത്. കെ.ജി.എഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂര്‍ നിര്‍മിക്കുന്ന ‘സലാര്‍’ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീല്‍ ആണ്.

കെ.ജി.എഫ് സീരീസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന, സലാറില്‍ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷതയുമുണ്ട്.

സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ് കാന്താര ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സെപ്റ്റംബര്‍ 28ന് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഡിജിറ്റല്‍ PRO- ഒബ്‌സ്‌ക്യൂറ എന്റര്‍ടെന്‍യ്‌മെന്റ് പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്.

Content Highlight: salaar teaser

We use cookies to give you the best possible experience. Learn more