| Thursday, 21st December 2023, 6:48 pm

'പ്രതികടലോ'; സലാറിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാര്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ തിയേറ്ററിലെത്താന്‍ മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വന്നു. ‘പ്രതികടലോ’ എന്ന ഗാനം ഹോംബാലെ ഫിലിംസിന്റെ യുട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.

തമിഴ്, ഹിന്ദി, കന്നട, മലയാളം, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായാണ് ഗാനം പുറത്തുവന്നത്. ‘പ്രതികാരമോ രാക്ഷസരേ’ എന്ന വരികളിലൂടെയാണ് മലയാളത്തിലെ ഗാനം ആരംഭിക്കുന്നത്.

രവി ബസ്രൂര്‍ രചിച്ച ഈ ഗാനത്തിന്റെ കോറസ് പാടുന്നത് കുട്ടികളുടെ മൂന്ന് വലിയ സംഘങ്ങളാണ്. മലയാളിയായ തീര്‍ത്ഥയും ഈ കൂട്ടത്തിലുണ്ട്.

ഈശ്വരി റാവുവിന്റെ കഥാപാത്രം തന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളോട് താന്‍ പഠിപ്പിച്ച പാട്ട് ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.

പ്രഭാസിനും പൃഥ്വിരാജിനും ഈശ്വരി റാവുവിനും പുറമെ ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിന്നു ആനന്ദ്, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

വന്‍ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. ദേവയായി പ്രഭാസും വര്‍ദ്ധരാജ മന്നാര്‍ ആയി പൃഥ്വിരാജും എത്തുമ്പോള്‍, രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍ പറയുന്നത്.

Content Highlight: Salaar Prathikadalo Lyrical Video Out

We use cookies to give you the best possible experience. Learn more