'ഇന്ന് നീ ശക്തനായിരിക്കാം, എന്നാല്‍ ഓര്‍ത്തുകൊള്ളുക, സമയത്തിന് നിന്നേക്കാള്‍ ശക്തിയുണ്ടെന്ന്'; ധോണിയെ അപമാനിച്ച ടീം ഉടമയ്ക്ക് വായടപ്പിക്കുന്ന മറുപടിയുമായി വീണ്ടും ഭാര്യ സാക്ഷി സിംഗ്
DSport
'ഇന്ന് നീ ശക്തനായിരിക്കാം, എന്നാല്‍ ഓര്‍ത്തുകൊള്ളുക, സമയത്തിന് നിന്നേക്കാള്‍ ശക്തിയുണ്ടെന്ന്'; ധോണിയെ അപമാനിച്ച ടീം ഉടമയ്ക്ക് വായടപ്പിക്കുന്ന മറുപടിയുമായി വീണ്ടും ഭാര്യ സാക്ഷി സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th April 2017, 4:12 pm

പൂനെ: മഹേന്ദ്ര സിംഗ് ധോണിയെ രൂക്ഷമായി പരിഹസിച്ച റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സ് സഹഉടമ ഹര്‍ഷ ഗോയങ്കയ്ക്ക് പരോക്ഷ മറുപടിയുമായി വീണ്ടും ധോണിയുടെ ഭാര്യ സാക്ഷി ധോണി രംഗത്ത്. ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ചെറുകുറിപ്പായാണ് സാക്ഷിയുടെ പുതിയ തിരിച്ചടി. നേരത്തെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജഴ്‌സി അണിഞ്ഞ തന്റെ ചിത്രവും സാക്ഷി പോസ്റ്റ് ചെയ്തിരുന്നു.

കര്‍മത്തിന്റെ ഫലം എന്ന തലക്കെട്ടോടെയാണ് സാക്ഷി തന്റെ കുറിപ്പ് തുടങ്ങുന്നത്. “ഒരു പക്ഷി തന്റെ ജീവിതത്തില്‍ ധാരാളം ഉറുമ്പുകളെ തിന്നുന്നു, എന്നാല്‍ ആ പക്ഷി മരിച്ചുകഴിഞ്ഞാല്‍ ഉറുമ്പുകള്‍ പക്ഷിയെയും തിന്നുന്നു. സമയവും സന്ദര്‍ഭവും എപ്പോഴും മാറിമറിയും, അതിനാല്‍ ഒരാളെയും ജീവിതത്തില്‍ വേദനിപ്പിക്കരുത്. ഇന്ന് നീ ശക്തനായിരിക്കാം, എന്നാല്‍ ഓര്‍ത്തുകൊള്ളുക, സമയത്തിന് നിന്നേക്കാള്‍ ശക്തിയുണ്ടെന്ന്, ഒരു മരം കൊണ്ട് ലക്ഷകണക്കിന് തീപ്പെട്ടി കൊള്ളികളുണ്ടാക്കാന്‍ കഴിയും, എന്നാല്‍ ഒരു തീപ്പെട്ടി കൊള്ളി മതി ലക്ഷകണക്കിന് മരങ്ങള്‍ ചുട്ടെരിക്കാന്‍. അതിനാല്‍ നല്ലവരാകുക, നന്മ ചെയ്യുക.” സാക്ഷി പറയുന്നു.

തന്റെ ഭര്‍ത്താവിനെ പരസ്യമായി അപമാനിച്ച പൂനെ ടീം ഉടമയ്ക്ക് മറുപടിയുമായി എം.എസ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ്. വാതുവെപ്പിനെ തുടര്‍ന്ന് വിലക്കപ്പെട്ട ധോണിയുടെ മുന്‍ ക്ലബ്ബായ ചെന്നെ സൂപ്പര്‍ കിംഗ്‌സിന്റെ ജഴ്‌സിയണിഞ്ഞു കൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചായിരുന്നു സാക്ഷിയുടെ മറുപടി.

രണ്ടു കൊല്ലത്തെ വിലക്കു കഴിഞ്ഞ് അടുത്ത വര്‍ഷം ചെന്നൈ ടീം ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുമെങ്കിലും ടീമിനോടുള്ള സ്‌നേഹം താന്‍ ഇന്നും മറന്നിട്ടില്ലെന്നു കാണിക്കുന്നതായിരുന്നു സാക്ഷിയുടെ പോസ്റ്റ്.
ധോണിയുടെ ഇപ്പോഴത്തെ ടീമായ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമ ഹന്‍ഷ് ഗോയങ്കയോടുള്ള വിദ്വേഷമാണ് ഈ പോസ്റ്റിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. പൂനെയുടെ ഫാന്‍സ് ബേസ് ധോണിയായിരുന്നിട്ടും അദ്ദേഹത്തെ അപമാനിക്കുന്ന ടീം ഉടമയുടെ മനോഭാവത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ഉയരുന്നുണ്ട്.


Also Read: VIDEO:- തങ്ങള്‍ക്കെതിരായ പ്രസ്താവന ശിഹാബ് തങ്ങളുടെ കാലത്തായിരുന്നുവെങ്കില്‍ കോടിയേരിയുടെ തല മലബാറിന്റെ മണ്ണില്‍ കിടന്നുരുണ്ടേനെ: നൗഷാദ് ബാഖവി


ഇതിനിടെ താന്‍ ഇന്നും ചെന്നൈ ടീമിന്റെ ആരാധികയാണെന്നും പൂനെയ്ക്ക് പിന്തുണയില്ലെന്നും സാക്ഷി ഈ ചിത്രത്തിലൂടെ പറഞ്ഞു വയ്ക്കുകയായിരുന്നു.

എട്ടു വര്‍ഷം ധോണി നയിച്ച ചെന്നെ സൂപ്പര്‍ കിംഗ്‌സ് ഐ.പി.എല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ്. ആറു തവണ ടീം ഫൈനലില്‍ എത്തിയിട്ടുണ്ട്.

ധോണിയേക്കാള്‍ മുകളിലാണ് നായകന്‍ സ്റ്റീവ് സ്മിത്തെന്നായിരുന്നു ടീം ഉടമ ഹന്‍ഷ് ഗോയങ്കയുടെ ആദ്യത്തെ പരാമര്‍ശം. വീണ്ടും അദ്ദേഹം ധോണിയെ അപമാനിക്കുകയുണ്ടായി. നേരത്തെ ധോണിയെ നായകസ്ഥാനത്തു നിന്നും ഉടമ പുറത്താക്കുകയായിരുന്നു.