'ഒടുവില്‍ മെയ്ഡ് ഇന്‍ ഇന്ത്യ സൂപ്പര്‍ ഹീറോ'; മിന്നല്‍ മുരളിയെ അഭിനന്ദിച്ച് സാക്ഷി സിംഗ് ധോണി
കഴിഞ്ഞ 24 നാണ് ലോകമെമ്പാടും നെറ്റ്ഫ്‌ളിക്സിലൂടെ മലയാളികളുടെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളി സ്ട്രീമിംഗ് ആരംഭിച്ചത്. സ്ട്രീമിംഗ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ സ്വീകാര്യതയാണ് മിന്നല്‍ മുരളിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.
ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും മിന്നല്‍ മുരളിയെ അഭിനന്ദിച്ചിരിക്കുകയാണ്.
ഇന്‍സ്റ്റാഗ്രാം വഴിയാണ് സാക്ഷി മിന്നല്‍ മുരളി കാണുന്നതിന്റെ ഫോട്ടോ സ്റ്റോറിയായി പങ്കുവെച്ചത്.’ഒടുവില്‍ ഇന്ത്യയുടെ സ്വന്തം സൂപ്പര്‍ ഹീറോ എത്തി’ എന്ന അടിക്കുറിപ്പും ഇതിനൊപ്പം സാക്ഷി ചേര്‍ത്തിട്ടുണ്ട്.
എന്തായാലും സാക്ഷിയുടെ പോസ്റ്റ്് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സാക്ഷി ചിത്രം കണ്ടെങ്കില്‍ ഉറപ്പായും ധോണി കണ്ട് കാണും എന്നാണ് പലരും പറയുന്നത്.
ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്സില്‍ ലഭ്യമായിരിക്കുന്നത്. നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിക്കുന്നത് തന്നെയാണ് ഇന്ത്യന്‍ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ ഉള്ള കാരണവും.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.
ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ