ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബ്രിജ് ഭൂഷണന്റെ വിശ്വസ്തര്‍; രാജി പ്രഖ്യാപിച്ച് പൊട്ടിക്കരഞ്ഞ് സാക്ഷി മാലിക്
ന്യൂദല്‍ഹി: ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി സാക്ഷി മാലിക്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സാക്ഷി മാലിക് രാജി പ്രഖ്യാപനം നടത്തിയത്. ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ പാനല്‍ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെയായിരുന്നു ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷന്റെ പാനല്‍ ആധികാരിക വിജയം നേടി. 15 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 13 ലും പാനല്‍ വിജയം നേടി. സീനിയര്‍ വൈസ് പ്രസിഡന്റും സെക്രട്ടറി ജനറലും ഒഴികെ ബാക്കി എല്ലാ സ്ഥാനങ്ങളിലേക്കും ബ്രിജ് ഭൂഷണന്റെ വിശ്വസ്തരാണ് വിജയിച്ചത്.
50 വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി തന്നെ വോട്ട് രേഖപ്പെടുത്താനുള്ളവര്‍ ദല്‍ഹിയിലെത്തിയിരുന്നു. ഇത്തരമൊരു ഫലം വരുമെന്ന് താരങ്ങള്‍ മനസിലാരക്കിയിരുന്നുവെന്നാണ് സൂചന.
ഇന്ന് വൈകീട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് രാജി സാക്ഷി പ്രഖ്യാപിച്ചത്. പത്രസമ്മേളനത്തില് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സാക്ഷി രാജി പ്രഖ്യാപനം നടത്തിയത്.
ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നേരത്തെ 40 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന സമരം ഗുസ്തി താരങ്ങള്‍ നടത്തിയിരുന്നു. ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തിന് ലഭിച്ച മെഡലുകള്‍ നദിയിലൊഴുക്കാന്‍ വരെ താരങ്ങള്‍ തീരുമാനിച്ചിരുന്നു. തങ്ങള്‍ക്ക് സര്‍ക്കാര്‍ തന്ന വാക്ക് പാലിച്ചില്ലെന്നും രാജി പ്രഖ്യാപന വേളില്‍ സാക്ഷി മാലിക് പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിനെയാണ് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അനിത ഷിയോറനെ 7 നെതിരെ 40 വോട്ടുകള്‍ക്കാണ് സഞ്ജയ് സിംഗ് പരാജയപ്പെടുത്തിയത്.
Content Highlight: Sakshi Malik says ‘I quit wrestling’ if Brij Bhushan loyalist Sanjay Singh is WFI president