| Wednesday, 20th September 2017, 9:46 pm

'പാര്‍ക്കിലും, കാറിലും ചുംബിക്കുന്നതാണ് പീഡനത്തിലേക്ക് എത്തിക്കുന്നത്'; പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നവരെ ജയിലിലടക്കണമെന്ന് സാക്ഷി മഹാരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: വീണ്ടും വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്. പൊതുസ്ഥലത്തു വെച്ച് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നവരെ ജയിലിലടക്കണമെന്നാണ് ബി.ജെ.പി നേതാവും എം.പിയുമായ സാക്ഷി മഹാരാജിന്റെ പ്രസ്താവന.

പാര്‍ക്കിലും, കാറിലും, പൊതുസ്ഥലങ്ങളിലുമെല്ലാം ഇങ്ങനെ കെട്ടിപ്പിടിക്കുന്നതും, ചുംബിക്കുന്നതുമെല്ലാമാണ് പീഡനത്തിലേക്ക് വരെ എത്തിക്കുന്നതെന്നും സാക്ഷി പറയുന്നു. അതിനാല്‍ ഇത്തരം കാര്യത്തില്‍ നിയമനടപടികള്‍ ശക്തമാക്കണമെന്നാണ് സാക്ഷി പറയുന്നത്. ഭാരത്പുരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.


Also Read: ഹീറോയില്‍ നിന്നും സീറോയിലേക്ക്; ചെക്ക് കേസിലും വാതുവെപ്പിലും കുടുങ്ങി ജീവിതത്തില്‍ പേസ് നഷ്ടമായി മുനാഫ് പട്ടേല്‍


സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തകയും നികുതി നല്‍കുകയും ചെയ്യുക എന്നതാണ് ശരിയായ പൗരന്‍ ചെയ്യേണ്ടതെന്നും എത്ര വലിയ ആളായാലും നികുതി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

We use cookies to give you the best possible experience. Learn more