| Monday, 8th October 2018, 11:01 pm

'തനിക്കെതിരെ മത്സരിച്ച് തോറ്റാല്‍ ഇറ്റലിക്ക് പോകണം'; രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ച് സാക്ഷി മഹാരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ച് ബി.ജെ.പി എം.പി. സാക്ഷിമഹാരാജ്. ഉത്തര്‍പ്രദേശിലെ ഉന്നോവയില്‍ തനിക്കെതിരെ മത്സരിക്കാന്‍ രാഹുല്‍ഗാന്ധിക്ക് ധൈര്യമുണ്ടോ എന്നതായിരുന്നു വെല്ലുവിളി.

ഉന്നാവോയില്‍നിന്ന് എനിക്കെതിരെ മത്സരിക്കാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. അദ്ദേഹം വിജയിച്ചാല്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും. രാഹുല്‍ഗാന്ധി പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹം ഇറ്റലിയിലേക്ക് പോകാന്‍ തയ്യാറാകണം-സാക്ഷി മഹാരാജ് പറഞ്ഞു.

ഉന്നോവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാക്ഷിമഹാരാജ്.

ALSO READ: ഒറ്റ ദളിതനുമില്ല; പന്തളം എന്‍.എസ്.എസ് കോളേജിലെ ഉദ്യോഗസ്ഥ നിയമനത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

രാഹുല്‍ഗാന്ധിയുടെ മാനസസരോവര്‍ യാത്രയെയും എം.പി വിമര്‍ശിച്ചു. അശുദ്ധിയോടെയാണ് രാഹുല്‍ഗാന്ധി മാനസസരോവരം സന്ദര്‍ശിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. മാംസാഹാരങ്ങള്‍ കഴിച്ചതിനു ശേഷമുള്ള ദര്‍ശനം ന്യായീകരിക്കാവുന്നതല്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

ചില സമയങ്ങളില്‍ അദ്ദേഹം മുസ്ലിം തൊപ്പികള്‍ ധരിക്കുന്നു. മറ്റ് ചില സമയങ്ങളില്‍ വലിയ ശിവഭക്തനുമാണ്- സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രം ഇനി വരുന്ന തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്നും ബി.ജെ.പിയെ ഭയമുള്ളതുകൊണ്ടാണ് മഹാസഖ്യമുണ്ടാക്കുന്നതെന്നും എം.പി ആരോപിച്ചു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more