national news
പത്ത് മിനുട്ട് മുന്‍പ് ഓണ്‍ലൈനില്‍ ഉണ്ടായ കാര്യം ബുദ്ധിമാന്‍ മറക്കുന്നു! മുസ്‌ലിം വിദ്വേഷ പരിപാടി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധി അറിഞ്ഞില്ലെന്ന സുദര്‍ശന എഡിറ്റര്‍ക്കെതിരെ സാകേത് ഗോഖലെ
ന്യൂദല്‍ഹി: സുദര്‍ശന ന്യൂസിലെ വിവാദ പരിപാടിക്ക് ദല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയ വിവരം താന്‍ അറിഞ്ഞിട്ടില്ലെന്ന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ വാദത്തത്തെ വിമര്‍ശിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ. പത്ത് മിനുട്ട് മുന്‍പ് ഓണ്‍ ലൈനില്‍ ആക്ടീവായിരുന്ന ബുദ്ധിമാന്‍ അക്കാര്യം മറന്നിരിക്കുന്നു എന്നാണ് ഗോഖലെ സംഭവത്തില്‍ പ്രതികരിച്ചത്. ചാനലിലെ പരിപാടി കൃത്യം എട്ട് മണിക്ക് തന്നെ സംപ്രേഷണം ചെയ്യുമെന്ന് ട്വിറ്ററിലൂടെയായിരുന്നു ചവങ്കെ പ്രഖ്യാപിച്ചത്.
പരിപാടി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ട വിവരം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ പരിപാട് നിര്‍ത്തിവെക്കില്ല എട്ടുമണിക്ക് ,സംപ്രേഷണം ചെയ്യുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.
എന്നാല്‍ ചവങ്കെയുടെ ട്വീറ്റിന് പിന്നാലെ ഇയാള്‍ക്കെതിരെ വിമര്‍ശനവുമായി സകേത് ഗോഖലെ എത്തുകയായിരുന്നു. ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് വകവെക്കാതെ പരിപാടി സംപ്രേഷണം ചെയ്യുന്നതിലൂടെ ചവങ്കെ അറിഞ്ഞുകൊണ്ട് കുറ്റകൃത്യം ചെയ്യാന്‍ പോകുയാണെന്നും ഇക്കാര്യം നോയിഡ പൊലീസിനെ അറിയിക്കുകയാണെന്നും നോയിഡ പൊലീസിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് സാകേത് ഗോഖലെ പറഞ്ഞു.
വിദ്വേഷ പരാമര്‍ശത്തില്‍ സുദര്‍ശനാ ന്യൂസിന്റെ വിവാദ പരിപാടിക്ക് ദല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതിന് ശേഷവും പരിപാടി സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെ രംഗത്തെത്തുകയായിരുന്നു.
ഇന്ന് വൈകിട്ട് 8 മണിക്ക് തന്നെ പരിപാടി സംപ്രേഷണം ചെയ്യുമെന്ന് ഇയാള്‍ ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പരിപാടിക്ക് ദല്‍ഹി ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തി എന്ന് പലരും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ ഇടുന്നുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് പ്രേക്ഷകര്‍ക്ക് എട്ടുമണിക്ക് ചാനലില്‍ പരിപാടി കാണാമെന്നുമാണ് ഇയാളുടെ ട്വീറ്റ്.
നോട്ടീസ് ലഭിക്കുകയാണെങ്കില്‍ അത് പരിശോധിച്ചതിന് ശേഷം തങ്ങളുടെ നിലപാടെന്താണെന്ന് 8 മണിക്ക് വ്യക്തമാക്കുന്നതാണെന്നും പറഞ്ഞു.
#UPSC_Jihad എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് അടുത്തിടയായി മുസ്‌ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്ന സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ
വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെയാണ് സുദര്‍ശന്‍ ടിവി സംപ്രേഷണം ചെയ്യുന്ന വിവാദ പരിപാടിയുടെ പ്രക്ഷേപണം ദല്‍ഹി ഹൈക്കടോതി സ്റ്റേ ചെയ്തത്.
വെള്ളിയാഴ്ച എട്ടുമണിക്കാണ് പരിപാടിയുടെ സംപ്രേഷണം നിശ്ചയിച്ചിരുന്നത്. ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ് വന്നത്.
ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് ഈ അടുത്തായി മുസ്ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്നാണ് സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ നടത്തിയ വിദ്വേഷ പരാമര്‍ശം.
ഈ അടുത്ത കാലത്തായി മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണെന്നാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ചാനലിന്റെ പരിപാടിയില്‍ ചോദിച്ചിരുന്നു.
ഈ തസ്തികകളിലേക്ക് മുസ്‌ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം ‘യു.പി.എസ്.സി ജിഹാദാ’ണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
Saket Gokhale against Sudarshan News channel editor-in-chief Suresh Chavhanke on UPSC Jihad