ലഖ്‌നൗ: രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയ ആര്‍.ടി.ഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെയക്കെതിരെ ഭീഷണിയുമായി ബി.ജെ.പിയും ആര്‍.എസ്.എസും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ പ്രതിഷേധം നടത്തുകയും അമ്മയെ ഭീഷണിപ്പെടുത്തുകയും ഉള്‍പ്പെടെയുള്ള അതിക്രമങ്ങളാണ് ആര്‍.എസ്.എസും ബിജെ.പിയും നടത്തിയത്.
ഏറ്റവും ഒടുവില്‍ സാകേതിന്റെ ഫോണ്‍ നമ്പര്‍ വ്യാപകമായി പ്രചരിപ്പിച്ചായിരുന്നു ബി.ജെ.പിയുടെ പ്രതികാര നടപടി. എന്നാല്‍ ബി.ജെ.പിയുടെ ശല്യം പരിധികടന്നപ്പോള്‍ മറുപണി കൊടുത്തിരിക്കുകയാണ് സാകേത്.
തന്റെ ഫോണ്‍ നമ്പര്‍ ബി.ജെ.പിയുടെ ഐ.ടി സെല്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും ഓരോ മിനുട്ടിലും 3-4 കോളുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും എല്ലാ ദിവസവും ഇതാവര്‍ത്തിക്കുകയാണെന്നും സാകേത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ബി.ജെ.പി തുടര്‍ച്ചയായി നടത്തുന്ന ഉപദ്രവം സഹിക്കാന്‍ വയ്യാതെ തന്റെ നമ്പറിലേക്ക് വരുന്ന എല്ലാ കോളുകളും ബി.ജെ.പി ഐ.ടി സെല്ലിലെ മുതിര്‍ന്ന ഒരു വ്യക്തിയുടെ മൊബൈലിലേക്ക്
ഫോര്‍വേര്‍ഡ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ബി.ജെ.പിയ്ക്ക് അവരുടേതായ രീതിയില്‍ പണി നല്‍കല്‍ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
തന്റെ സുഹൃത്തുക്കളോ പരിചയക്കാരോ തന്നെ വിളിക്കരുതെന്നും അങ്ങനെ വിളിക്കുകയാണെങ്കില്‍ വളരെ മോശമായതും ബുദ്ധിമുട്ടുള്ളതുമായ മുതിര്‍ന്ന സംഘിക്കായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറയുന്നു.
രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതിയില്‍ സാകേത് ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ബി.ജെ.പിയും ആര്‍.എസ്.എസും രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക