മെസിയോ നെയ്മറോ മികച്ച താരമെന്ന ചർച്ചക്ക് ഒരു പതിറ്റാണ്ടിലേറെയായി പ്രായമുണ്ട്. ലോകത്തിലെ മികച്ച ഫുട്ബോളേഴ്സ് എന്ന് ഫുട്ബോൾ ആരാധകർ ഭൂരിഭാഗവും വിലയിരുത്തുന്ന ഇരു താരങ്ങളും ഇപ്പോഴും പ്രൊഫഷണൽ ഫുട്ബോളിൽ സജീവമാണ്.
എന്നാലിപ്പോൾ മെസിയും റൊണാൾഡോയും മാത്രമല്ല ഇതിഹാസ താരങ്ങളെന്നും തന്റെ സഹ താരങ്ങളിൽ ഒരാളായ ബുക്കായോ സാക്കയും ലോകത്തിലെ ഏത് വൻ താരത്തിനോടും കിട പിടിക്കുന്ന പ്ലെയറാണെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ആഴ്സണൽ ഫുൾബാക്കായ സിൻചെൻകോ.
എന്നാൽ മികച്ച പ്ലെയർ എന്ന രീതിയിലുള്ള ജൈത്രയാത്രക്ക് റഫറികൂടി താരത്തെ സഹായിക്കണമെന്നും സിൻചെൻകോ ആവശ്യപ്പെട്ടു.
ഗണ്ണേഴ്സിനായി 31 മത്സരങ്ങളിൽ നിന്നും 10 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് ആഴ്സണൽ സ്വന്തമാക്കിയത്.
എന്നാൽ താരത്തിന്റെ മികവിനെ മറികടക്കാൻ എതിർ ടീം കളിക്കാർ പലപ്പോഴും കടുത്ത ഫൗളുകൾ സാക്കക്കെതിരെ പ്രയോഗിക്കാറുണ്ട്. ഇതിനെ പരോക്ഷമായി സൂചിപ്പിച്ച് റഫറിമാർ സാക്കക്ക് കൂടുതൽ സംരക്ഷണം നൽകണമെന്നും സിൻചെൻകോ ആവശ്യപ്പെട്ടു.
“ബുക്കായോ സാക്ക വളരെ മികവേറിയ ഒരു താരമാണ്. എതിർ ടീമിന്റെ പ്രതിരോധ നിര താരങ്ങൾക്കെല്ലാം അദ്ദേഹത്തെ ഭയമാണ്.
അതിനാൽ അദ്ദേഹത്തെ പ്രകോപിപ്പിക്കാനും ടാക്കിളുകൾ നടത്താനും എതിരാളികൾ ശ്രമിക്കുന്നുണ്ട്. റഫറിമാർക്കും ഇത് അറിയാം,’ സാക്ക പറഞ്ഞു.
“നമ്മൾ മെസി, റൊണാൾഡോ, നെയ്മർ ഇവരെയൊക്കെ പറ്റി വാ തോരാതെ സംസാരിക്കാറുണ്ട്. അവരെയൊക്കെ റഫറിമാർ സംരക്ഷിക്കുന്നുണ്ട്. അതിനാലാണ് അവരുടെ മികവ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.
ആ സംരക്ഷണം സാക്കക്കും ആവശ്യമാണ്. അദ്ദേഹത്തെ റഫറിമാർ കൂടുതൽ സംരക്ഷിക്കണം,’ സിൻചെൻകോ ആവശ്യപ്പെട്ടു.
അതേസമയം പ്രീമിയർ ലീഗിൽ ആഴ്സണലിന് കിരീടം നേടാൻ സാധിച്ച 2003-2004 സീസണിന് സമാനമായ മുന്നേറ്റമാണ് ആഴ്സണൽ ഈ സീസണിലും നടത്തുന്നത്. 23 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളോടെ നിലവിൽ 54 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ് ആഴ്സണലിപ്പോൾ.