മമ്മൂക്ക കാണാനായിരുന്നില്ല ചെയ്തത്; എന്നാല്‍ മമ്മൂക്കയുടെ ചോദ്യം ഇതായിരുന്നു: സജ്ന നജം
Film News
മമ്മൂക്ക കാണാനായിരുന്നില്ല ചെയ്തത്; എന്നാല്‍ മമ്മൂക്കയുടെ ചോദ്യം ഇതായിരുന്നു: സജ്ന നജം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st January 2024, 5:29 pm

നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു ഡാന്‍സ് കൊറിയോഗ്രാഫറാണ് സജ്ന നജം. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലുടെ ആ വര്‍ഷത്തെ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും നേടിയിരുന്നു. 2018ല്‍ റിലീസായ പരോള്‍ എന്ന സിനിമയിലും സജ്‌ന പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സജ്ന നജം.

‘മമ്മൂക്കയുടെ പരോള്‍ സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. അതില്‍ ജയില്‍ പുള്ളികളായിട്ട് ഉണ്ടായിരുന്നത് കന്നടക്കാരായിരുന്നു. അവരെ ഞാന്‍ ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിപ്പിക്കുമ്പോള്‍ മമ്മൂക്ക അവിടെയുണ്ടായിരുന്നില്ല.

പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അവരോട് മമ്മൂക്ക വന്നാല്‍ നമുക്ക് രണ്ടാമത് ഒരു ടേക്ക് പോകാതെ ചെയ്യണമെന്ന് പറഞ്ഞു. വീണ്ടും വീണ്ടും എടുക്കേണ്ടി വരരുതെന്നും ചിരിച്ചു കളിക്കണമെന്നൊക്കെ പറഞ്ഞ് നന്നായി മോട്ടിവേറ്റ് ചെയ്തു. അവരെല്ലാവരും അതിന് ഓക്കെ പറഞ്ഞു.

അതിനിടയില്‍ മമ്മൂക്ക പൊസിഷനില്‍ വന്ന് നിന്നു. ഞാന്‍ അത്രയും നേരം അവിടെ ചെയ്തതൊക്കെ ഇക്ക വരുമ്പോള്‍ കണ്ടിരുന്നു. അതായത് ഞാന്‍ അവരെ ഡാന്‍സ് പഠിപ്പിക്കുന്നതും ചാടുന്നതും ബഹളവുമൊക്കെ കണ്ടതാണ്.

ഞാന്‍ ആണെങ്കില്‍ കുറച്ച് ഹെവിയസുമാണല്ലോ. എല്ലാം കഴിഞ്ഞ് ഞാന്‍ മോണിറ്ററില്‍ നോക്കാനായി പോയതും മമ്മൂക്ക പറഞ്ഞത് ‘ഇവള്‍ക്ക് എന്തുമാത്രം എനര്‍ജിയാണുള്ളത്’ എന്നായിരുന്നു. ഞാന്‍ അതിന് മറുപടി പറയാതെ ചിരിച്ചു,’ സജ്‌ന നജാം പറയുന്നു.

മമ്മൂട്ടിയെ കാണിക്കാന്‍ വേണ്ടിയായിരുന്നോ അങ്ങനെയൊക്കെ ചെയ്തതെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അതിന് വേണ്ടിയല്ലെന്നും അവിടെയുണ്ടായിരുന്ന ഡാന്‍സേഴ്‌സിന് വേണ്ടിയായിരുന്നെന്നും സജ്‌ന പറഞ്ഞു.

‘മമ്മൂക്കയെ കാണിക്കാന്‍ വേണ്ടിയായിരുന്നില്ല ചെയ്തത്. അവിടെ നില്‍ക്കുന്ന ഡാന്‍സേഴ്‌സിന് ഒരു മോട്ടിവേഷന്‍ കിട്ടാന്‍ വേണ്ടിയായിരുന്നു. അവിടെയുള്ളത് മമ്മൂക്കയോ മറ്റാരെങ്കിലോ ആണെങ്കിലും എനിക്ക് എന്റെ വര്‍ക്ക് ചെയ്തല്ലേ പറ്റുള്ളൂ.

മമ്മൂക്കയാണെങ്കില്‍ ഇവളെന്താ തളരില്ലേയെന്നൊക്കെ ചോദിച്ചു. പക്ഷെ ഞാന്‍ മോട്ടിവേറ്റ് ചെയ്താല്‍ അല്ലേ ഡാന്‍സേഴ്‌സിന് നന്നായി ചെയ്യാന്‍ പറ്റുകയുള്ളൂ,’ സജ്‌ന നജാം പറയുന്നു.


Content Highlight: sajna najam talks about mammootty