'ഒഴിവാക്കേണ്ട നടിമാരുടെ ലിസ്റ്റ് സംവിധായകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു; അവസരങ്ങള്‍ നഷ്ടപ്പെട്ടാലും നിലപാടിലുറച്ച് തന്നെ മുന്നോട്ട് പോകും': സജിത മഠത്തില്‍
Kerala News
'ഒഴിവാക്കേണ്ട നടിമാരുടെ ലിസ്റ്റ് സംവിധായകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു; അവസരങ്ങള്‍ നഷ്ടപ്പെട്ടാലും നിലപാടിലുറച്ച് തന്നെ മുന്നോട്ട് പോകും': സജിത മഠത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st July 2018, 10:51 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ മലയാള സിനിമ താരസംഘടനയായ എ.എം.എം.എ യില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും വനിതാ അംഗങ്ങള്‍ രാജിവെച്ചത് വാര്‍ത്തയായിരുന്നു, ഇതിന് പിന്നാലെ ഇപ്പോഴിതാ വരും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക സംവിധായകരുടെയും നിര്‍മാതാക്കളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍ രംഗത്തെത്തി.


ALSO READ: ദല്‍ഹിയില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍


ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന പട്ടികയിലുള്ള എല്ലാ നടിമാരും ഡബ്ല്യു.സി.സി അംഗങ്ങളാണെന്നും സജിത മഠത്തില്‍ പറയുന്നു.

അവസരങ്ങള്‍ നഷ്ടപ്പെടുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് നിലപാടിലുറച്ച് ഇപ്പോഴും പ്രതിഷേധിക്കുന്നത്. ചാവേര്‍ സ്വഭാവമുള്ള സംഘടനയാണ് ഡബ്ല്യൂ.സി.സി എന്നും അവര്‍ പറഞ്ഞു.

ഈ കൂട്ടായ്മ രൂപികരിച്ചതിന്റെ പേരില്‍ സംഘടനയില്‍ നിന്നും സിനിമയില്‍ നിന്നും നിരവധി അവഗണനകള്‍ നേരിട്ട അംഗങ്ങള്‍ ഉണ്ട്. ഇത്തരം സാഹചര്യങ്ങളെ കൂട്ടായി തന്നെ നേരിടും.


ALSO READ: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള പീഡനവിവരം മറച്ചുവെച്ചു; കര്‍ദ്ദിനാളിനെതിരെ പരാതിയുമായി വിശ്വാസിസംഘടന


ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവങ്ങളില്‍ ഒന്നായിരുന്നു ഡബ്ല്യു.സി.സിയുടെ രൂപീകരണം. അറുപതിനും എഴുപതിനും ഇടയില്‍ അംഗങ്ങളാണ് സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. സ്ത്രീകള്‍ സ്വന്തം സ്ഥാനം നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന ഈ പോരാട്ടം അത്രസുഖകരമാവില്ലെന്ന് അറിയാമെന്നും അവര്‍ പറഞ്ഞു.

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ,സജിത മഠത്തില്‍ വ്യക്തമാക്കി.

 

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.