[]ഷട്ടര്‍ എന്ന സിനിമയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് അര്‍ഹയായ സജിത മഠത്തിലും ജയറാമും ഒന്നിക്കുന്ന നടന്‍ തിയ്യേറ്ററുകളിലേക്ക്. []
കമലാണ് ചിത്രത്തിന്റെ സംവിധായകന്‍. സ്വപ്ന സഞ്ചാരിയെന്ന ചിത്രത്തിനു ശേഷം കമലും ജയറാമും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നടന്‍.
എസ്. സുരേഷ് ബാബുവാണ് തിരക്കഥ. ഔസേപ്പച്ചനാണ് സംഗീത സംവിധാനം നിര്‍ഹവിക്കുന്നത്. പ്രഫഷണല്‍ നാടകങ്ങള്‍ നേരിടുന്ന പ്രതിസന്ധിയാണ് സിനിമയുടെ ഇതിവൃത്തം.
നാടക കലാകാരനായ ഓച്ചിറ വേലുക്കുട്ടിയുടെ കാലഘട്ടം മുതലുളള നാടക കലാകാന്മാരുടെ ജീവിതമാണ് നടന്‍ പറയുന്നത്. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ കെപിഎസി ലളിത, ജോയ് മാത്യു, പി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
രമ്യാ നമ്പീശനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രക്ഷോഭകാരിയായ ഒരു യുവാവിന്റെ നാടക ട്രൂപ്പില്‍ രമ്യ അവതരിപ്പിക്കുന്ന നാടക നടി അഭിനയിക്കാനെത്തുന്നു.
പിന്നീട് ട്രൂപ്പ് ഉടമയും നടിയുമായി പ്രണയത്തിലാകുന്നു. അവരുടെ പ്രണയത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
മലയാള നാടകചരിത്രത്തില്‍ ശ്രദ്ധേയ സ്ഥാനമുള്ള കായംകുളം കെ.പി.എ.സിയുടെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന ചില ഭാഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണു സൂചന.