| Tuesday, 11th July 2023, 10:10 pm

'സത്യന്‍ അന്തിക്കാടിന്റെ ഗ്രാമത്തിലെ മാമുക്കോയ കോഴിക്കോടന്‍ ഭാഷയും ഇന്നസെന്റ് തൃശ്ശൂര്‍ ഭാഷയും പറയും, ഇന്ന് മാറ്റമുണ്ട്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഥാപാത്രത്തില്‍ ആവര്‍ത്തനമുണ്ടാകുന്നതിനെ പറ്റി സംസാരിക്കുകയാണ് അപര്‍ണ ബാലമുരളിയും സജിന്‍ ചെറുകായിലും. പഴയ കാലത്തേതിനെക്കാളും സോഷ്യല്‍ മീഡിയ ഓഡിറ്റിങ് ഇപ്പോള്‍ കൂടുതലാണെന്നും അതിനാല്‍ തന്നെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ അതിനെപറ്റി ചിന്തിക്കാറുണ്ടെന്നും അപര്‍ണ പറഞ്ഞു. പദ്മിനി എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.

‘ഇപ്പോഴത്തെ കാലത്ത് ജഡ്ജ്‌മെന്റല്‍സ് കൂടുതലാണ്. ഇന്നസെന്റങ്കിളൊക്കെയുള്ള സമയത്ത് വാട്‌സാപ്പും ഇന്റര്‍നെറ്റും വളരെ കുറവുള്ള സമയമാണ്. നമ്മുടെ ചുറ്റും അഭിപ്രായം പറയാന്‍ ആയിരക്കണക്കിന് ആളുകളാണ് ഉള്ളത്. എണ്ണം പറയാന്‍ പറ്റാത്തത്രയും ആളുകളാണ് റിവ്യു പറയുന്നത്. അത് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണ്.

ഇന്റര്‍നെറ്റ് വലിയൊരു ലോകമാണ്. അതില്‍ നിങ്ങളിത് ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ല. എന്നാല്‍ അതുള്ളതുകൊണ്ടാണ് നമ്മള്‍ കോണ്‍ഷ്യസാവാന്‍ തുടങ്ങിയത്,’ അപര്‍ണ പറഞ്ഞു.

അപര്‍ണയുടെ അഭിപ്രായത്തോട് യോജിച്ച സജിന്‍ പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍ കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും പറഞ്ഞു.

‘ഒരു രീതിക്ക് നോക്കുമ്പോള്‍ അത് നല്ലതാണ്. പണ്ട് സത്യന്‍ അന്തിക്കാട് സാറിന്റെ പടത്തില്‍ മാമൂക്കോയ കോഴിക്കോടന്‍ ഭാഷ പറയും, ഇന്നസെന്റ് തൃശ്ശൂര്‍ ഭാഷ പറയും. രണ്ട് പേരും ഒരു ഗ്രാമത്തിലായിരിക്കും. ഇന്ന് സിനിമയിലെ സ്ലാങ് ഒരുപോലെ വേണമെന്ന് പറയുന്നത് മോശം കാര്യമല്ല. അത് സിനിമയുടെ പോസിറ്റീവായിട്ടുള്ള കാര്യമാണ്.

സ്വയം ആവര്‍ത്തിക്കുന്നത് ഒരു പ്രശ്‌നമായിട്ട് തോന്നുന്നില്ല. ഇന്നസെന്റ് എത്രയോ കാലം ഒരേപോലെയുള്ള വേഷം ചെയ്തു. ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് തുടരാം.

പക്ഷേ വേറെ പ്രശ്‌നമില്ലെങ്കില്‍ ആവര്‍ത്തനണ്ടാകുന്നതുകൊണ്ട് തെറ്റില്ല. നമ്മള്‍ ചെയ്യുന്ന പരിപാടിയില്‍ ആളുകള്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍ ആ സോണില്‍ തുടരുന്നതല്ലേ നല്ലത്. എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല,’ സജിന്‍ പറഞ്ഞു.

Content Highlight: sajin cherukayil and aparna balamurali about repetition in characters

We use cookies to give you the best possible experience. Learn more