ഒരു വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പിന് അവസാനമിട്ടു കൊണ്ട് മലൈക്കോട്ടൈ വാലിബന്‍ തിയേറ്റുകളിലെത്തി. ഓരോ സിനിമയിലും വ്യത്യസ്തത പരീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനോടൊപ്പം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്.
ഒരു വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പിന് അവസാനമിട്ടു കൊണ്ട് മലൈക്കോട്ടൈ വാലിബന്‍ തിയേറ്റുകളിലെത്തി. ഓരോ സിനിമയിലും വ്യത്യസ്തത പരീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനോടൊപ്പം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്.
100ലധികം തിയേറ്ററുകളില്‍ രാവിലെ ആറ് മണി മുതല്‍ ഫാന്‍സ് ഷോകള്‍ ആരംഭിച്ചിരുന്നു. ‘മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന’ എന്ന ടാഗ്‌ലൈനോടുകൂടിയായിരുന്നു ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പുറത്തുവന്നത്. ലിജോ ജോസ്- മോഹന്‍ലാല്‍ കോമ്പോ എങ്ങനെയായിരിക്കും സ്‌ക്രീനില്‍ കാണാനാവുക എന്ന ആകാംക്ഷയിലായിരുന്നു സിനിമാലോകം.
ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞ ശേഷം സംവിധായകന്‍ സജിദ് യഹിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. നമ്മള്‍ മലയാളികള്‍ ചേര്‍ന്നുണ്ടാക്കിയ മാസ്റ്റര്‍പീസ് എന്ന വിശേഷണത്തോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
‘ലിജോ ഭായ്!! മലയാളത്തില്‍ ഇങ്ങനെയൊരു അത്ഭുതം കാണിച്ചതിന് നന്ദി. ഇന്ത്യന്‍ സിനിമക്ക് ഇനി തന്റേടത്തോടെ പറയാം, വീ ഹാവ് വേള്‍ഡ് ക്ലാസ് മേക്കേഴ്‌സ് എമങ് അസ് എന്ന്. ഇത് നിശ്ചയമായും തിയേറ്ററില്‍ പോയിക്കാണേണ്ട സിനിമയാണ്. നമ്മള്‍ മലയാളികള്‍ ചേര്‍ന്നുണ്ടാക്കിയ മാസ്റ്റര്‍പീസ് എന്ന ബോധ്യത്തോടെ’ സജിദ് തന്റെ കുറിപ്പില്‍ പറഞ്ഞു.
നേര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രം നിര്‍മിക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Sajid Yahiya share his opinion about Malaikkottai Vaaliban