| Friday, 22nd September 2017, 6:01 pm

'നിങ്ങള്‍ ഇവിടെ കാണിച്ച ഈ ചങ്കൂറ്റം ഉണ്ടല്ലോ, മിസ്റ്റര്‍ സൗബിന്‍ ഷാഹിര്‍.. അതിനിരിക്കട്ടെ ഒരു കുതിരപ്പവന്‍!'; ഹൃദയം തൊട്ട് സാജിദ് യഹിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചിരിപ്പിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സൗബിന്‍ ഷാഹിറിന്റെ ആദ്യം സംവിധാന സംരംഭമായ പറവ ഇന്നലെയാണ് തിയ്യറ്ററുകളിലെത്തിയത്. ആദ്യ ഷോ മുതല്‍ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരും പ്രേക്ഷകരുമെല്ലാം സൗബിനും ചിത്രത്തിലെ താരങ്ങള്‍ക്കും അഭിനന്ദമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ പുതുതലമുറ സംവിധായകനായ സാജിദ് യഹിയയാണ് സൗബിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഷാഹിദ് പറവയെ കുറിച്ച് എഴുതിയത്.” സൗബിന്‍ മച്ചാ ..ഇത്രേം കാലം ഇത് എവിടെ ആയിരുന്നു!” എന്നാണ് സാജിദ് തന്റെ പോസ്റ്റില്‍ ചോദിക്കുന്നത്.

പണ്ട് മണി രത്നം എന്നുവേണ്ട, ഏത് ചലച്ചിത്രകാരന്‍ ബോംബയില്‍ പോയി കഥ പറഞ്ഞാലും, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നിലൂടെ പ്രണയപരവശരായി ഓടി നടക്കുന്ന നായിക- നായകന്മാര്‍ക്ക് മുന്നിലൂടെ പറന്നു പൊങ്ങുവാന്‍ മാത്രം വിധിക്കപെട്ട പാവം കൊറേ പ്രാവുകള്‍ ഉണ്ടായിരുന്നു..അതിനപ്പുറത്തേക്ക് മലയാളികള്‍ക്ക് അവരെ അറിയാന്‍ സാധിച്ചിട്ടും ഇല്ല, നമ്മള്‍ അവരെ പറ്റി ഒന്നും പിന്നീട് കേട്ടിട്ടുമില്ല…പക്ഷെ ഇന്നലെ മുതല്‍ അതാ, ആ ചരിത്രം അങ്ങോട്ട് വഴിമാറിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.


Also Read:  ഉയരത്തില്‍ പറന്ന് പറവയും സൗബിനും


അതിനും അപ്പുറത്തേക്ക് ആ പറവകള്‍ക്ക് ജീവന്‍ നല്‍കികൊണ്ടും, അവരുടെ പ്രണയകൗതുകങ്ങളിലേക്ക് കൂടി മലയാളികളുടെ ചലച്ചിത്ര ബോധത്തെ കൊണ്ട് എത്തിച്ചുകൊണ്ടും , നടപ്പു സിനിമ സങ്കല്പങ്ങളെ കാറ്റില്‍ പറത്തി നിങ്ങള്‍ ഇവിടെ കാണിച്ച ഈ ചങ്കൂറ്റം ഉണ്ടല്ലോ, മിസ്റ്റര്‍ സൗബിന്‍ ഷാഹിര്‍ ….അതിനിരിക്കട്ടെ നിങ്ങള്‍ക്ക് ഒരു കുതിരപ്പവന്‍!. സാജിദ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സൗബിന്‍ മച്ചാ ..ഇത്രേം കാലം ഇത് എവിടെ ആയിരുന്നു!
പണ്ട് മണി രത്നം എന്നുവേണ്ട, ഏത് ചലച്ചിത്രകാരന്‍ ബോംബയില്‍ പോയി കഥ പറഞ്ഞാലും, gateway of Indiaയുടെ മുന്നിലൂടെ പ്രണയപരവശരായി ഓടി നടക്കുന്ന നായിക- നായകന്മാര്‍ക്ക് മുന്നിലൂടെ പറന്നു പൊങ്ങുവാന്‍ മാത്രം വിധിക്കപെട്ട പാവം കൊറേ പ്രാവുകള്‍ ഉണ്ടായിരുന്നു..അതിനപ്പുറത്തേക്ക് മലയാളികള്‍ക്ക് അവരെ അറിയാന്‍ സാധിച്ചിട്ടും ഇല്ല, നമ്മള്‍ അവരെ പറ്റി ഒന്നും പിന്നീട് കേട്ടിട്ടുമില്ല…പക്ഷെ ഇന്നലെ മുതല്‍ അതാ, ആ ചരിത്രം അങ്ങോട്ട് വഴിമാറിയിരിക്കുന്നു..
അതിനും അപ്പുറത്തേക്ക് ആ പറവകള്‍ക്ക് ജീവന്‍ നല്‍കികൊണ്ടും, അവരുടെ പ്രണയകൗതുകങ്ങളിലേക്ക് കൂടി മലയാളികളുടെ ചലച്ചിത്ര ബോധത്തെ കൊണ്ട് എത്തിച്ചുകൊണ്ടും , നടപ്പു സിനിമ സങ്കല്പങ്ങളെ കാറ്റില്‍ പറത്തി നിങ്ങള്‍ ഇവിടെ കാണിച്ച ഈ ചങ്കൂറ്റം ഉണ്ടല്ലോ, മിസ്റ്റര്‍ സൗബിന്‍ ഷാഹിര്‍ ….അതിനരികട്ടെ നിങ്ങള്‍ക്ക് ഒരു കുതിരപ്പവന്‍!
മട്ടഞ്ചാരിയിലെ ഗലികള്‍ക്ക് മുകളിലൂടെ പറന്ന് പറന്ന്, ഇച്ചാപ്പിയുടെയും ഹാസീബിന്റെയും പ്രാവുകള്‍ മലയാള സിനിമയില്‍ ഒരു പുത്തന്‍ ചലച്ചിത്ര ആഖ്യാനം ഇതാ ഇന്നലെ മുതല്‍ ഇവിടെ തുറന്നു ഇട്ടിരിക്കുന്നു..പണ്ട് ബോംബെ താജ് ഹോട്ടലിന് മുന്നിലൂടെ മാത്രം പറന്നു പൊങ്ങി പോകുവാന്‍ വിധിക്കപെട്ട അതെ പ്രാവുകളുടെ ചങ്ങായികള്‍!

We use cookies to give you the best possible experience. Learn more