മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഒന്നായ ഫെമിനിസത്തെ ലിജോയുടെ കാളകുട്ടന്‍ മലര്‍ത്തിയടിക്കുന്നു; ജല്ലിക്കട്ടിനെ കുറിച്ച് സംവിധായകന്‍ സാജിദ് യഹിയ
Malayalam Cinema
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഒന്നായ ഫെമിനിസത്തെ ലിജോയുടെ കാളകുട്ടന്‍ മലര്‍ത്തിയടിക്കുന്നു; ജല്ലിക്കട്ടിനെ കുറിച്ച് സംവിധായകന്‍ സാജിദ് യഹിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th October 2019, 11:49 pm

 

കൊച്ചി: മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഒന്നായ ഫെമിനിസത്തെ ലിജോയുടെ കാളകുട്ടന്‍ മലര്‍ത്തിയടിക്കുമ്പോള്‍ ആത്യന്തികമായ വിജയം ജല്ലിക്കട്ട് എന്ന സിനിമയ്ക്കാണെന്ന് സംവിധായകന്‍ സാജിദ് യഹിയ.

ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സാജിദിന്റെ പ്രതികരണം. ലിജോ ജോസ് പെല്ലിശേരി ഉള്ളിന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും പടച്ചുവിടുന്ന അയാളുടെ സര്‍ഗാത്മകതയുടെ ഉന്മാദമാണ് ജല്ലിക്കട്ടെന്നും സാജിദ് പറഞ്ഞു.

മനുഷ്യന്‍ ഇരുകാലി മൃഗമാണെന്നുള്ള രാഷ്ട്രീയം പറയുന്ന ജെല്ലിക്കെട്ടിലെ നായകനും നായികയും എല്ലാം മൃഗാവസാന ഉള്ളവര്‍ മാത്രമാവണം. അവിടെ ഫെമിനിസം പറയുന്നിടത്ത് കല തോല്‍ക്കുകയും, കച്ചവടം വിജയിക്കുകയും ചെയ്യും. സാജിദ് പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

സാജിദ് യഹിയയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ലിജോ ജോസ് പെല്ലിശേരി ഉള്ളിന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും പടച്ചുവിടുന്ന അയാളുടെ സര്‍ഗാത്മകതയുടെ ഉന്മാദമാണ് ജെല്ലിക്കെട്ട്.
അവിടെ ആത്യന്തികമായിട്ട് അയാള്‍ ഇന്ന് വിജയിച്ചിരിക്കുന്നു.
പിന്നെ ഒരു കാര്യം- മനുഷ്യന്‍ ഇരുകാലി മൃഗമാണെന്നുള്ള രാഷ്ട്രീയം പറയുന്ന ജെല്ലിക്കെട്ടിലെ നായകനും നായികയും എല്ലാം മൃഗാവസാന ഉള്ളവര്‍ മാത്രമാവണം. അവിടെ ഫെമിനിസം പറയുന്നിടത്ത് കല തോല്‍ക്കുകയും, കച്ചവടം വിജയിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇന്ന് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഒന്നായ ഫെമിനിസത്തെ ലിജോയുടെ കാളകുട്ടന്‍ മലര്‍ത്തിയടിക്കുമ്പോള്‍ ആത്യന്തികമായ വിജയം ആ സിനിമക്ക് തന്നെയാണ്.