റോം: മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഈ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്ക്‌സ് യോഗ്യത. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തിലാണ് സജന്‍ യോഗ്യത നേടിയത്. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് 27കാരനായ സജന്‍ പ്രകാശ്.
റോമില്‍ നടന്ന മീറ്റില്‍ സ്വര്‍ണം നേടിയാണ് സജന്‍ ഒളിമ്പിക്സ് യോഗ്യത നേടിയത്. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതായാണ് സജന്‍ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്.
1:56.48 സെക്കന്റായിരുന്നു ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാന്‍ വേണ്ടിയിരുന്നത്. 1:56:38 സെക്കന്റിലാണ് സജന്‍ ഒന്നാമതായി ഫിനിഷ് ചെയ്ത് യോഗ്യത ഉറപ്പിച്ചത്.
2016ലെ റിയോ ഒളിമ്പിക്സിലും ഇതേ ഇനത്തില്‍ സജന്‍ പങ്കെടുത്തിരുന്നു. 2015ല്‍ നടന്ന ദേശീയ ഗെയിംസിലൂടെയാണ് സജന്‍ ദേശീയ ശ്രദ്ധ നേടുന്നത്. ഗെയിംസില്‍ ആറ് സ്വര്‍ണ മെഡലുകളും മൂന്ന് വെള്ളി മെഡലുകളും നേടി മീറ്റിലെ താരമായിരുന്നു സജന്‍.