Entertainment news
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലെന്ന് നമ്മള്‍ പറയുമല്ലോ, വാപ്പച്ചി ചെയ്തത് മകനായ ദുല്‍ഖര്‍ തുടരുന്നു: സാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 27, 04:06 am
Monday, 27th February 2023, 9:36 am

ദുല്‍ഖര്‍ സല്‍മാന്‍ ചികിത്സ മുടങ്ങി പതിനാറ് വര്‍ഷമായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ സഹായിച്ചതിനെക്കുറിച്ച് പറയുകയാണ് സിനിമാ പ്രവര്‍ത്തകനായ സാജന്‍. കുട്ടിയുടെ വീട്ടില്‍ ചെന്ന് മുഴുവന്‍ ചികിത്സ ചിലവുകളും അദ്ദേഹം വഹിച്ചുവെന്നും സാജന്‍ പറഞ്ഞു.

ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തുന്നതില്‍ ഉപരി അദ്ദേഹത്തിന് വേണ്ടി ചെമ്പ് നിവാസികള്‍ പ്രാര്‍ത്ഥിക്കുകായാണെന്നും സാജന്‍ പറഞ്ഞു. സാജന്‍ ചക്കരയുമ്മ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദുല്‍ഖര്‍ ചെയ്യുന്ന സന്നദ്ധസേവനങ്ങളെക്കുറിച്ച് സാജന്‍ പറഞ്ഞത്.

‘ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ ഒരു പാന്‍ ഇന്ത്യന്‍ നടനായി മാറികൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ വിരളമായിട്ടെ അദ്ദേഹത്തെ അഭിനയിക്കാന്‍ കിട്ടുന്നുള്ളു. അദ്ദേഹമിപ്പോള്‍ മറ്റ് ഭാഷകളിലേക്ക് ഭയങ്കരമായി പോയി കൊണ്ടിരിക്കുകയാണ്. നമുക്ക് അതില്‍ അഭിമാനമേയുള്ളു.

ചെമ്പില്‍ പതിനാറ് വര്‍ഷമായിട്ട് വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒരു കുട്ടിയുണ്ട്. ആ കുട്ടിക്ക് പലപല ചികിത്സകള്‍ നടത്താന്‍ കഴിയാതെ വിശമിക്കുന്ന സംഭവം ദുല്‍ഖര്‍ സല്‍മാന്‍ അറിഞ്ഞു. അദ്ദേഹം അവിടെ ചെന്ന് ആ കുട്ടിയെ നേരില്‍ കണ്ടു. നമുക്ക് നല്ല വിദഗ്ദ ചികിത്സ നല്‍കാമെന്ന് അദ്ദേഹം അവരോട് പറഞ്ഞു.

ആസ്റ്റര്‍ മെഡിസിനില്‍ കുട്ടിക്കുള്ള ചികിത്സ ഏര്‍പ്പാടാക്കുകയും എട്ട് ലക്ഷം രൂപ കൊടുത്ത് ആ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇപ്പോള്‍ ചെമ്പ് നിവാസികള്‍ ദുല്‍ഖര്‍ സല്‍മാനെവാനോളം പുകഴ്ത്തുന്നു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്.

നമ്മള്‍ പറയുമല്ലോ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലെന്ന്. ദുല്‍ഖറിന്റെ വാപ്പച്ചി ചെയ്തത് മകന്‍ തുടരുന്നു. മാത്രമല്ല, ഇനിയും നിര്‍ധരരായ കുട്ടികള്‍ക്ക് ഓപ്പറേഷനോ, ആരോഗ്യപരമായി എന്തെങ്കിലും അസുഖം ഉണ്ടെങ്കിലോ അവരെ സഹായിക്കാനായി അദ്ദേഹം ഒരു ട്രീ ഓഫ് ലൈഫ് എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്.

ഈ കാര്യത്തില്‍ ഗ്രാമവാസികള്‍ അദ്ദേഹത്തെ പുകഴ്ത്തുക മാത്രമല്ല പ്രാര്‍ത്ഥിക്കുകയാണ്. ഈ നടന്‍ നല്ല നല്ല സിനിമകള്‍ നല്‍കുക മാത്രമല്ല. സിനിമക്ക് പുറമെ നിരവധി സല്‍പ്രവര്‍ത്തികളും ചെയ്യുന്നുണ്ട്. ചെമ്പ് നിവാസികള്‍ക്ക് പുറമെ എല്ലാവരിലേക്കും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്,” സാജന്‍ പറഞ്ഞു.

content highlight: sajan about actor dulquer salmaan