|

'ഹൊ...എന്തൊരു മത്സരമായിരുന്നു അത്..!'; ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിന്റെ പ്രകടനത്തില്‍ അമ്പരന്ന് സൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പി.വി.സിന്ധുവിന്റെ പോരാട്ടം കണ്ട് അമ്പരന്നിരിക്കുകയായാണ് ഇന്ത്യന്‍ സൂപ്പര്‍താരം സൈന നേഹ്‌വാള്‍. ജാപ്പനീസ് താരം നസോമി ഒകുഹരയ്‌ക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സിന്ധുവിന്റെ പോരാട്ടവീര്യം വെളിവാക്കുന്നതായിരുന്നു സ്‌കോര്‍നില.

സെമിയില്‍ തന്നെ തോല്‍പ്പിച്ച നസോമിയ്‌ക്കെതിരെ സിന്ധു കളിക്കുന്നത് കാണാന്‍ സൈനയുമെത്തിയിരുന്നു. ഒരു മണിക്കൂറും അമ്പത് മിനിറ്റും നീണ്ട പോരാട്ടത്തില്‍ മത്സരഫലം മാറിമാറിഞ്ഞുകൊണ്ടിരുന്നു.


Also Read: 2019ലെ ലോകകപ്പിലും ധോണി വേണോ?’; മുന്‍ ക്യാപ്റ്റനെക്കുറിച്ച് മനസ് തുറന്നു സെവാഗ്


മത്സരത്തിനുശേഷം സൈനയുടെ ആദ്യപരിശീലകനും ഇപ്പോള്‍ സിന്ധുവിന്റെ പരിശീലകനുമായ പുല്ലേല ഗോപീചന്ദിനോടാണ് സിന്ധുവിന്റെ പ്രകടനത്തെക്കുറിച്ച് സൈന പറഞ്ഞത്.

” ഈ മത്സരം കണ്ട് ഞാന്‍ ഇല്ലാതായിപ്പോയി. എന്തൊരു മനോഹരമായ ഫൈനലായിരുന്നു അത്.”

19-21, 22-20, 20-22 എന്ന സ്‌കോറിനാണ് ഫൈനല്‍ നസോമി സ്വന്തമാക്കിയത്. എന്നാല്‍ തോറ്റെങ്കിലും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ പ്രകടനമായിരുന്നു സിന്ധു കാഴ്ചവെച്ചത്.

ചാമ്പ്യന്‍ഷിപ്പിന്റെ സെമി വരെയെത്തിയ സൈന വെങ്കലം നേടിയിരുന്നു.