| Friday, 26th November 2021, 3:29 pm

സുബൈദയായി മഞ്ജു വാര്യര്‍; ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് സൈന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മരക്കാര്‍ റിലീസിന് ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെ മഞ്ജു വാര്യരുടെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്ന സൈനയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

മഞ്ജുവാര്യരും ഈ ചിത്രം പങ്കു വെച്ചിട്ടുണ്ട്. ‘ഈ ദൃശ്യമാമാങ്കത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം,’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മരക്കാറില്‍ സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

View this post on Instagram

A post shared by Saina Video (@sainavideo)

നിരവധി ആരാധകരാണ് ചിത്രത്തിന് പിന്നാലെ കമന്റുകളുമായെത്തുന്നത്. രമേഷ് പിഷാരടിയും കല്യാണി പ്രിയദര്‍ശനുമടക്കം നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് കമന്റ് ചെയ്യുകയും ഒപ്പം തന്നെ ചിത്രത്തിന് ആശംസകള്‍ നേരുകയും ചെയ്യുന്നുണ്ട്.

മലയാളത്തിലെ ഏറ്റവും വലിയ റിലീസിനാണ് മരക്കാര്‍ തയ്യാറെടുക്കുന്നത്. അറുപതോളം രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അര്‍മേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാന്‍സ് ഷോയും ചിത്രത്തിനുണ്ട്.

850ലധികം ഫാന്‍സ് ഷോയാണ് കേരളത്തില്‍ മാത്രം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. നിരവധി തിയേറ്ററുകളിലെ ഫസ്റ്റ് ഡേ ടിക്കറ്റുകളും ദിവസങ്ങള്‍ക്ക് മുന്‍പേ വിറ്റുതീര്‍ന്നിരുന്നു.

വമ്പന്‍ പ്രൊമോഷനാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ ടീസറിനും മറ്റ് പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചിരുന്നത്.

നേരത്തെ, ചിത്രത്തിന്റെ ടീസറിനെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഫേസ്ബുക്കിന്റെ കമന്റ്. ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, എന്തൊരു എപിക്ക് ടീസറാണിതെന്നായിരുന്നു ഫേസ്ബുക്കിന്റെ കമന്റ്.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അറുന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 Content Highlight: Saina shares Manju Warrier’s character motion poster

We use cookies to give you the best possible experience. Learn more