ടോക്കിയോ: നാളെ ആരംഭിക്കാനിരിക്കുന്ന ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പിന്‍മാറി. ഇതോടെ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ പ്രതീക്ഷ പി.വി സിന്ധുവിലേക്ക് ചുരുങ്ങി.
വനിതാ വിഭാഗത്തില്‍ നിന്ന് സൈന പിന്‍മാറിയത് കൂടാതെ പുരുഷ വിഭാഗത്തില്‍ നിന്ന് സായി പ്രണീതും പിന്‍ മാറിയിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ കിഡംബിയും, പ്രണോയിയും ആണ്് ഇന്ത്യന്‍ പ്രതീക്ഷകള്‍.
ഏഷ്യല്‍ ഗെയിംസ് ഫൈനലില്‍ തോറ്റത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ലക്ഷ്യമിട്ടാവും സിന്ധു ടൂര്‍ണമെന്റിനിറങ്ങുക. ഏഷ്യന്‍ ഗെയിംസ് കൂടാതെ കോമണ്‍ വെല്‍ത്ത് ഗെയിംസ്, ലോക ചാംപ്യന്‍ഷിപ്പ് എന്നീ ടൂര്‍ണ്ണമെന്റുകളിലും സിന്ധു ഫൈനലില്‍ പരാജയം രുചിച്ചു.
ജപ്പാന്റെ സയാക തക്കാഷിയോടാണ് സിന്ധുവിന്റെ ആദ്യ മത്സരം. ടൂര്‍ണമെന്റില്‍ മൂന്നാം സീഡാണ്് സയാക. പുരുഷ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ശ്രീകാന്ത് കിഡംബി ആദ്യ മത്സരത്തില്‍ ചൈനയുടെ ഹുയാംഗ് യൂക്‌സിയാംഗിനെ നേരിടും. പ്രണോയിയുടെ എതിരാളി ഇന്തോനേഷ്യന്‍ താരം ജൊനാഥന്‍ ക്രിസ്റ്റിയാണ്.
ഡബിള്‍സ്, മിക്‌സ്ഡ് ഡബിള്‍സ് വിഭാഗങ്ങളിലും ഇന്ത്യ മത്സരിക്കുന്നുണ്ട്.